മിസോറാമില്‍ തുടര്‍ച്ചയായി മൂന്ന് ഭൂചലനങ്ങള്‍; ആളപായമില്ല

0
116

ഐസ്വാള്‍ : മിസോറാമില്‍ ഒരു മണിക്കൂറിനിടെ തുടര്‍ച്ചയായി മൂന്ന് ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയില്‍ 3.6 മുതല്‍ 5.3 ത്രീവതവരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് മിസോറാമില്‍ ഉണ്ടായത്. ചാംമ്പായ് ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് തുടര്‍ച്ചയായ മൂന്ന് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ഭൂചലനങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

ചാമ്പായ് ജില്ലയില്‍ നിന്നും 35 കിലോ മീറ്റര്‍ കിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. വൈകീട്ട് 5.37 നാണ് പ്രദേശത്ത് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 5.3 തീവ്രതയാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തുടര്‍ന്ന് 6.16 ന് തീവ്രത 3.6 രേഖപ്പെടുത്തിയ ഭൂചലനവും, പിന്നാലെ 6.47 ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here