അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സൂപ്പർ താരം ലയണൽ മെസി പരസ്യമായി ക്ലബ് മാറ്റത്തില്‍ നിലപാട് അറിയിക്കുമെന്ന് സൂചന. ബാര്‍സയുമായി രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം പിരിയുന്നതു സംബന്ധിച്ചുള്ള വാർത്തകൾക്ക് മെസി തന്നെ വിശദീകരണം നൽകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിയോ ക്ലബിനൊപ്പം തുടര്‍ന്നാല്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ജോസപ് മരിയ ബാര്‍ത്തോമു അറിയിച്ചതായും സൂചനയുണ്ട്.
കാല്‍പന്ത് ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനത്തിന് പിന്നാലെ ലയണല്‍ മെസിയെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങളും തുടരുകയാണ്. ക്ലബ് വിടാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ മെസി പരസ്യപ്പെടുത്തുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ക്കുള്ള സന്ദേശവും മെസി നല്‍കും. എന്നാല്‍ പ്രഖ്യാപനം എന്നുണ്ടാകുമെന്നതില്‍ വ്യക്തയില്ല. ഇതിനിടെ മെസിയും മാഞ്ചസ്റ്റര്‍ സിറ്റിയുമായി ധാരണയിലെത്തിയെന്നും അടുത്തയാഴ്ചയോടെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രീട്രാന്‍സ്ഫര്‍ സാധ്യതമായില്ലെങ്കില്‍ ചില താരങ്ങളെ കൂടി പകരം നല്‍കി മെസിയെ മാഞ്ചസ്റ്ററിലെത്തിക്കനാണ് ശ്രമം. മെസിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ബാര്‍സ ക്യാംപില്‍ നടക്കുന്നുണ്ട്.