ഗുവാഹത്തി: കോവിഡ് വ്യാപനം രൂക്ഷമാകവേ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ, ഹോംഗാർഡ്, കാഷ്വൽ ജോലിക്കാർ എന്നിവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകി ആസാം സർക്കാർ. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.