കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷാകവചമൊരുക്കി മൂന്ന് അത്യാധുനിക മറൈന്‍ ആംബുലന്‍സുകള്‍ കടല്‍പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്‍സ് ‘പ്രതീക്ഷ’യുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മറ്റു രണ്ട് ആംബുലന്‍സുകളായ ‘പ്രത്യാശ’, ‘കാരുണ്യ’ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് ഈ യാനങ്ങളെ നീരണിയിച്ചത്.
മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനവും ദുരന്തമുഖങ്ങളില്‍ തന്നെ പ്രാഥമിക ചികിത്സയും ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് മറൈന്‍ ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുള്ളത്.