പന്തളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു

0
81

പന്തളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭാര്യ ഇടത് സ്ഥാനാർത്ഥിയായിരുന്നു.

ബിജെപി പന്തളം നഗരസഭയിലെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരുന്നു. 17 പേരുടെ ആദ്യപട്ടികയിൽ 11 പേരും പുതുമുഖങ്ങളാണ്. 17 വാർഡുകളിലേക്ക് ചർച്ച നടക്കുന്നതേയുള്ളു. തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിമാറി ചേക്കേറുന്നവുടെ എണ്ണം കൂടി.

ബിജെപിയിലേക്ക് കഴിഞ്ഞദിവസങ്ങളിൽ മുപ്പതോളം പേരാണ് എത്തിയത്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങിയതോടെയാണ് കൂടുതലാളുകൾ പാർട്ടിയിൽനിന്ന് മറുകണ്ടം ചാടിത്തുടങ്ങിയത്.

സിപിഐഎം കുരമ്പാല ഇടയാടി ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റിയംഗം, കുരമ്പാല സർവീസ് സഹകരണസംഘം ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ. ഹരിയും കുടുംബവുമുൾപ്പെടെയുള്ള അംഗങ്ങളാണ് കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here