കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. യാത്രക്കാര്‍ വരുന്നതിന് അനുസരിച്ചാണ് സര്‍വീസുകള്‍ അയ്ക്കുന്നത്. ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. ഓണത്തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്ച വരെ പരമാവധി ബസുകള്‍ ഓടിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഡ്രൈവറും കണ്ടക്ടറും ഇല്ലാത്തതിന്റ പേരില്‍ സര്‍വീസ് റദ്ദാക്കാന്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സര്‍വീസെന്നും എം.ഡി നിര്‍ദേശിച്ചു.