ലാഭത്തില്‍ മുന്നില്‍ കെഎസ്‌ഇബി, ബിവറേജസ് കോര്‍പ്പറേഷന്‍ പത്താം സ്ഥാനത്ത്

0
48

തിരുവനന്തപുരം: സംസ്ഥാനത്ത് ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധന.

2021-22 സാമ്ബത്തിക വര്‍ഷം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം പതിനഞ്ചു ശതമാനമാണ് കൂടിയത്. ആകെ ലാഭത്തില്‍ 265.5% വര്‍ധനയുണ്ടായി. പകുതിയോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെങ്കിലും സഞ്ചിത നഷ്ടത്തില്‍ പോയ വര്‍ഷം 18.41% കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ വര്‍ഷം ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 52 ആയിരുന്നു. ഇത് 60 ആയി ഉയര്‍ന്നു. ലോക്ഡൗണ്‍ മൂലം പ്രവര്‍ത്തനം മുടങ്ങിയ കഴിഞ്ഞ വര്‍ഷം 429.58 കോടിയായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്ത ലാഭം. ഇക്കുറി അത് 1570.21 കോടിയായി ഉയര്‍ന്നു. സംസ്ഥാനത്ത് ആകെ 131 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 121 എണ്ണമാണ് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലാഭകരമല്ലാത്ത 61 സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 3289.16 കോടിയാണ്. മുന്‍ വര്‍ഷം ഇത് 4031.23 കോടി ആയിരുന്നു. 121 സ്ഥാപനങ്ങള്‍ ഒരുമിച്ചെടുത്താല്‍ നഷ്ടം 1718.95 കോടി. മന്‍ വര്‍ഷത്തേക്കാള്‍ 52.27% കുറവാണിത്.

മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ പട്ടികയിലായിരുന്ന കെഎസ്‌ഇബിയാണ് ഇക്കുറി കൂടുതല്‍ ലാഭമുണ്ടാക്കിയത്. കെഎസ്‌ഇബിയുടെ വരുമാനത്തില്‍ ഈ വര്‍ഷം 13.58% വര്‍ധനയാണ് രേഖപ്പെടുത്തിയത്. 16.71 കോടി ലാഭമുണ്ടാക്കിയ ബിവറേജസ് കോര്‍പ്പറേഷന്‍ പട്ടികയില്‍ പത്താം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here