‘വെള്ളക്കെട്ട് സ്വിമ്മിംഗ് പൂളാക്കി’ നാട്ടുകാര്‍;

0
74

മലപ്പുറം: സംസ്ഥാനത്തെ റോഡ‍ുകളുടെ ദുരവസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വ്യത്യസ്തമായ പ്രതിഷേധവുമായി മലപ്പുറം പാണ്ടിക്കാട്ടെ നാട്ടുകാര്‍. കുഴികൾ നിറഞ്ഞ് കുളമായ റോഡ് ‘സ്വിമ്മിംഗ് പൂള്‍’ ആക്കിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് എത്തി. പ്രതിഷേധക്കാര്‍ റോഡ‍ിന്‍റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here