വാക്സിൻ പരീക്ഷണം 90 ശതമാനം വിജയം : അടുത്ത വർഷം വിപണിയിലെത്തുമെന്ന് അമേരിക്കൻ കമ്പനി ഫൈസർ

0
96

വാഷിങ്ടണ്‍: ലോകമാകെ വ്യാപിച്ചുകിടക്കുന്ന കൊറോണ വൈറസിനെ തുരത്താനുള്ള വാക്‌സിന്റെ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തില്‍ നിര്‍ണായക ഫലപ്രാപ്തി നേടിയതായി യു.എസ് മരുന്നുകമ്ബനിയായ ഫൈസര്‍. ആദ്യ ഡോസ് നല്‍കി 28 ദിവസത്തിനു ശേഷവും രണ്ടു ഡോസുകള്‍ നല്‍കിയുള്ള രണ്ടാമത്തെ പരീക്ഷണത്തില്‍ ഏഴു ദിവസത്തിനുള്ളിലും വൈറസില്‍ നിന്നുള്ള സംരക്ഷണം ലഭിച്ചതായി കമ്ബനി അവകാശപ്പെട്ടു. പരീക്ഷണം നടത്തിയതില്‍ 90 ശതമാനവും ഫലപ്രാപ്തി നേടിയെന്നാണ് ഫൈസര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബോര്‍ള പറയുന്നത്.

 

ലോകത്താകെയുള്ള കൊവിഡ് രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ നിര്‍ണായകമായ പടി പിന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വാക്‌സിന്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടവും മൂന്നാംഘട്ടവുമായ പരീക്ഷണം പൂര്‍ത്തിയാക്കുന്ന ലോകത്തെ ആദ്യ കമ്ബനിയാണ് ഫൈസര്‍.

 

2020 ല്‍ തന്നെ ആഗോളതലത്തില്‍ അഞ്ചു കോടി വാക്‌സിന്‍ വിതരണം ചെയ്യാനാവുമെന്നും ഫൈസര്‍ വ്യക്തമാക്കി. 2021 ല്‍ 1.3 ബില്യണ്‍ ഡോസുകളും വിതരണത്തിനൊരുക്കുമെന്നും ഫൈസര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here