ക്രിസ്മസ് ദ്വീപിനെ കളറാക്കി റെഡ് ക്രാബുകളുടെ കുടിയേറ്റം

0
34

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റോഡികളിൽ ഇത് കൗതുകക്കാഴ്ചയുടെ കാലമാണ്. എല്ലാ വർഷവും നടക്കുന്ന മനോഹരമായ ഒരു പ്രകൃതി പ്രതിഭാസമാണിത്. റെഡ് ക്രാബുകളുടെ കുടിയേറ്റം. ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് ഇത്തരത്തിൽ കാട്ടിൽ നിന്നും കടൽത്തീരം ലക്ഷ്യമാക്കി ലോങ് മാർച്ച് ചെയ്യുന്നത്. ഈ സമയത്ത് ക്രിസ്മസ് ദ്വീപിലേക്ക് എല്ലാ വർഷവും അതിഥിയായി എത്തുന്നവരാണീ റെഡ് ക്രാബുകൾ.

ഞണ്ടുകളുടെ ഹണിമൂൺ എന്നറിയപ്പെടുന്ന യാത്രയിൽ കഠിനകത്തെ സ്ഥിരതാമസക്കാരായ ചുവന്ന ഞണ്ടുകൾ സമുദ്ര തീരത്തേക്ക് എത്തുകയും മുട്ടയിടുകയും ചെയ്യുന്നു. ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഈ ഹണിമൂൺ ട്രിപ്പ്. ഇണ ചേർന്ന ശേഷം ആൺ ഞണ്ടുകൾ ആദ്യം മടങ്ങും . പെൺ ഞണ്ടുകൾ മാളങ്ങളിൽ മുട്ടകൾ വിരിയിക്കാൻ തങ്ങുകയും ശേഷം തിരിച്ച് പോകുകയും ചെയ്യും. ഒരു പെണ്‍ ഞണ്ട് ഒറ്റതവണ ഒരു ലക്ഷത്തോളം മുട്ടകളിടുമെന്നാണ് കണക്കുകള്‍. രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷം വേലിയേറ്റ സമയത്താണ് മുട്ടകൾ വിരിയുക. ഉപ്പ് കലര്‍ന്ന കടല്‍ വെള്ളവുമായി കലരുന്നതോടെ മുട്ടകള്‍ വിരിഞ്ഞ് ലാർവകള്‍ പുറത്തെത്തും. ചാന്ദ്രചക്രവുമായി ബന്ധപ്പെട്ടാണ് ഈ പ്രക്രിയകളെല്ലാം നടക്കാറുള്ളത്. ഇതിനിടെ മുട്ടയിടൽ പൂർത്തിയാക്കിയ പെൺഞണ്ടുകൾ ക്രിസ്മസ് ദ്വീപിലേക്ക് മടങ്ങിയിട്ടുണ്ടാകും.

റെഡ് ക്രാബ് വിഭാഗത്തിലെ ഒരു പെണ്‍ ഞണ്ട് ഒറ്റതവണ ഒരു ലക്ഷത്തോളം മുട്ടകളിടുമെന്നാണ് കണക്ക്. വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ലാർവ മൂന്നാഴ്ച കൊണ്ട് പൂർണാവസ്ഥയിലെത്തി കുഞ്ഞുങ്ങളാകുന്നു. ഇതോടെ യാത്ര പൂർത്തിയാക്കി ഞണ്ടുകൾ കാട്ടിലേക്ക്. യാത്ര സുഗമമാക്കാൻ ദ്വീപിലുടനീളം കിലോമീറ്ററുകളോളം റോഡുകൾ അടയ്ക്കുകയും , ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.

വന്യജീവികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ കണ്ടെത്തുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മൃഗങ്ങളുടെ വംശനാശം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയിൽ ചുവന്ന ഞണ്ടുകളുടെ വാർഷിക ദേശാടനം എല്ലാ വർഷവും ഒക്ടോബർ/നവംബർ മാസങ്ങളിൽ ആരംഭിക്കും. ഈ ഒന്ന് മുതൽ രണ്ടാഴ്ച വരെ നീണ്ടുനിൽക്കുന്ന കാലയളവിൽ ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകൾ ഗെകാർകോയിഡിയ നതാലിസ് ഓസ്‌ട്രേലിയൻ ദ്വീപുകളിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കുടിയേറുന്നു . വെള്ളത്തിനടിയിൽ പോയി മുട്ടയിടുക എന്നതാണ് കുടിയേറ്റത്തിന്റെ ലക്ഷ്യം, പ്രജനനം സാധ്യമാക്കണം. ഈ ദേശാടന സീസണിൽ, ഞണ്ടുകളുടെ വരവിനും പോക്കിനുമുള്ള വഴികൾ തടസ്സങ്ങളാൽ അടച്ചിരിക്കുന്നു, അതിനാൽ അവയെ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here