എല്ലാ സർക്കാർ ജീവനക്കാർക്ക് 25 ലക്ഷം രൂപ ഗ്രാറ്റുവിറ്റി ലഭിക്കുമോ?

0
43

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25 ലക്ഷം രൂപ ഗ്രാറ്റുവിറ്റി പ്രഖ്യാപിച്ചതിൽ വ്യക്തത വരുത്തി പെൻഷൻ & പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പ്. എട്ടാം ശമ്പള കമ്മിഷന് സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ, കഴിഞ്ഞ മാർച്ചിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 25 ലക്ഷം രൂപയായി ഉയർത്തി എന്ന വിവരം പുറത്ത് വരുന്നത്. എന്നാൽ മാനദണ്ഡങ്ങളിൽ സർക്കാർ വ്യക്തത വരുത്തിയിരുന്നില്ല.

2021ലെ സെൻട്രൽ സിവിൽ സർവിസസ് (പെൻഷൻ) നിയമങ്ങൾ, 2021ലെ സെൻട്രൽ സിവിൽ സർവിസസ് (ഗ്രാറ്റുവിറ്റി നൽകൽ) നിയമങ്ങൾ എന്നിവയിൽ ഉൾപ്പെടുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയുടെ പരമാവധി പരിധി 20 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി ഉയർത്തിക്കൊണ്ട് 2024 മെയ് 30ന് ഉത്തരവ് വന്നിരുന്നു.

പെൻഷൻ & പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW) പുറത്തിറക്കിയ ഉത്തരവിൽ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച അപേക്ഷകള്‍ തുടർച്ചയായി മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പേഴ്‌സണൽ, പിജി, പെൻഷൻ മന്ത്രാലയത്തിന് കീഴിലുള്ള പെൻഷൻ & പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്. ആർക്കൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും, എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ സംശയങ്ങള്‍ക്കും ഇതോടെ പരിഹാരമാവുകയാണ്.

പുതുക്കിയ പെൻഷൻ, ഗ്രാറ്റുവിറ്റി നിയമങ്ങള്‍ ആർക്കൊക്കെയാണ് ബാധകം എന്നത് സംബന്ധിച്ചാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. പെൻഷൻ നിയമങ്ങൾ പ്രകാരം OM/ഗ്രാറ്റുവിറ്റി നൽകൽ സൊസൈറ്റികൾ, ബാങ്കുകൾ, പോർട്ട് ട്രസ്റ്റുകൾ, RBI, PSU, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ സംസ്ഥാന സർക്കാരുകൾ മുതലായവയ്ക്ക് ബാധകമാണോ എന്നും, ഏതൊക്കെ നിയമങ്ങൾക്ക് കീഴിലാണ് ഈ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും സംബന്ധിച്ചും വ്യക്തത വരുത്തിയിട്ടുണ്ട്.

ആർക്കൊക്കെ ലഭിക്കും?

പുതിയ നിയമം സൊസൈറ്റികൾ, ബാങ്കുകൾ, പോർട്ട് ട്രസ്റ്റുകൾ, ആർബിഐ, പിഎസ്‌യു, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ സംസ്ഥാന സർക്കാരുകൾ മുതലായവയ്ക്ക് ബാധകമല്ല. 2021 ലെ സെൻട്രൽ സിവിൽ സർവിസസ് (പെൻഷൻ) നിയമങ്ങൾ അല്ലെങ്കിൽ 2021ലെ സെൻട്രൽ സിവിൽ സർവിസസ് ദേശിയ പെൻഷൻ സംവിധാനം എന്നിവയ്‌ക്ക് കീഴിൽ വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമേ പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി ലഭിക്കുകയുള്ളൂ.

സെൻട്രൽ സിവിൽ സർവിസസ് (പെൻഷൻ) നിയമങ്ങൾ 2021, സെൻട്രൽ സിവിൽ സർവിസസ് (ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിൽ ഗ്രാറ്റുവിറ്റി നൽകൽ) നിയമങ്ങൾ 2021 എന്നിവയിൽ ഉൾപ്പെടുന്ന കേന്ദ്ര സർക്കാർ സിവിൽ ജീവനക്കാരുടെ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും സംബന്ധിച്ച നയങ്ങൾ രൂപീകരിക്കുന്നതിനുള്ള നോഡൽ വകുപ്പാണ് പെൻഷൻ & പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പ്.

മുകളിൽ പരാമർശിച്ചിരിക്കുന്ന തരത്തിലുള്ള സംഘടനകൾക്ക് ഈ നിയമങ്ങൾ ബാധകമല്ല. അത്തരം സംഘടനകൾ ഏത് നിയമങ്ങൾക്ക് കീഴിലാണ് നിയന്ത്രിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള വിഷയത്തെക്കുറിച്ചുള്ള ഏത് ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനത്തെയോ ബന്ധപ്പെട്ട ഭരണ മന്ത്രാലയത്തെയോ വകുപ്പിനെയോ സമീപിക്കേണ്ടതാണ്” – മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here