മുംബൈയിൽ വൻ തീപിടിത്തം; മലയാളികളടക്കം 6 പേർക്ക് ദാരുണാന്ത്യം

0
30

മുംബൈ: നവി മുബൈയിൽ രണ്ട് വ്യത്യസ്ഥ തീപിടിത്തങ്ങളിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറു പേർക്ക് ദാരുണാന്ത്യം. വാഷിയിലെ സെക്‌ടർ 14 ലെ എംജിഎം കോംപ്ലക്‌സിലെ രഹേജ റെസിഡൻസിയിലെ പത്താം നിലയിൽ ഉണ്ടായ തീപിടിത്തത്തിലാണ് മലയാളികൾ മരണപ്പെട്ടത്. ഇന്ന് (ഒക്‌ടോബർ 21) പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

അപകടത്തിൽ മരിച്ച മൂന്ന് മലയാളികൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്‌ണൻ (44), ഭാര്യ പൂജ രാജൻ (39), മകൾ ദേവിക (6) എന്നിവരാണ് മരിച്ചത്. കൊട്ടിടത്തിൽ തീ പടർന്നതോടെ ഉവർ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. അപകടം ഉണ്ടായപ്പോൾ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. എന്നാൽ ഇവരെ രക്ഷപ്പെടുത്താനായില്ല.

പ്രാഥമിക അന്വേഷണത്തിൽ നാല് പേർ മരിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതിൽ രണ്ട് സ്‌ത്രീകളും ഒരു പുരുഷനും 6 വയസുള്ള ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാഷിയിലെ രണ്ട് ആശുപത്രികളിലായി മാറ്റി.

കോംപ്ലക്‌സിൽ ഉണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിൻ്റെ 11 ഉം 12 ഉം നിലകളിലേക്ക് തീ പടർന്നതായി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. വിവരമറിഞ്ഞതിനെത്തുടർന്ന് 40 അഗ്‌നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. പുലർച്ചെ നാലുമണി വരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കാമോത്തെയില്‍ തീപിടിത്തം

ഇന്ന് പുലർച്ചെ ( ഒക്‌ടോബർ 21 ) കാമോത്തെയിൽ ആണ് രണ്ടാമത്തെ ദുരന്തം ഉണ്ടായത്. കാമോത്തെയിലെ സെക്‌ടർ 36 ലെ അംബെ ശ്രദ്ധ സഹകരണ സൊസൈറ്റിയിൽ പുലർച്ചെ അഞ്ച് മണിയോടെ മൂന്നാം നിലയിലെ ഫ്ലാറ്റിൽ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് കൊട്ടിടത്തിലേക്ക് തീ പടരുകയും ചെയ്‌തു. ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്ന അമ്മയും മകളും കെട്ടിടത്തിൽ കുടുങ്ങി പോകുകയും ഇരുവർക്കും മാരകമായ പൊള്ളലേൽക്കുകയും ചെയ്‌തു.

സംഭവം നടന്നതിന് തൊട്ട് പിന്നാലെ അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിലൂടെ അപകടത്തിൽപ്പെട്ട അമ്മയെയും കുഞ്ഞിനെയും പുറത്തെത്തിക്കുകയും ചെയ്‌തു. എന്നാൽ ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിൽ ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി എന്നും പൊലീസ് പറഞ്ഞു. അപകടത്തിഴൻ്റെ കാരണം അന്വേഷിച്ച് വരികയാണെന്നും തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അപകടം ഉണ്ടായപ്പോൾ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here