വിട്ടുമാറാത്ത ദഹന പ്രശ്‌നമുണ്ടോ? ഇതൊന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ

0
37

കറുവപ്പട്ട എല്ലാവർക്കും സുപരിചിതമായ സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാണ്. പൊതുവിൽ കറുവപ്പട്ട ഭക്ഷണത്തിൽ ചേർക്കുന്നത് കറിക്ക് രുചിയും നറുമണവും ലഭിക്കാനാണ്. എന്നാൽ അതു കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. കറുവപ്പട്ടയെ കുറിച്ചും അവയുടെ വൈദ്യശാസ്ത്രപരമായ പ്രത്യേകതകൾ എന്തൊക്കെയാണന്നും അറിയാം വിശദമായി. (ഈ ലേഖനം നിങ്ങളുടെ അറിവിലേക്ക് മാത്രമുള്ളതാണ്. വിദഗ്‌ധരോട് ഉപദേശം നേടിയതിന് ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. കറുവപ്പെട്ട ഇൻസുലിൻ പ്രവർത്തനത്തിന് മികച്ചതാണെന്ന് പറയപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാൻ സഹായിച്ചേക്കാം.

കറുവപ്പട്ടയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഹൃദ്രോഗത്തെ പരിധി വരെ തടയുന്നതായി പറയപ്പെടുന്നു. രക്ത ചംക്രമണം നടക്കാനും സഹായിക്കുന്നു. ദഹന സംബന്ധിയായ പ്രശ്‌നങ്ങൾക്കും കറുവപ്പട്ട ഉത്തമമാണെന്ന് പറയുന്നു. 

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ആൻ്റി ഓക്‌സിഡൻ്റുകളും ആൻ്റി മൈക്രോബിയൽ സംയുക്തങ്ങളും കറുവപ്പട്ടയിൽ അടങ്ങിയിട്ടുള്ളതായി പറയപ്പെടുന്നു. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. 

ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു കറുവപ്പട്ട ശരീരത്തിൻ്റെ മെറ്റാബോളിസത്തെ നിയന്ത്രിക്കുന്നതിനാൽ ശരീര ഭാരം നിയന്ത്രിച്ച് ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here