ഗര്‍ഭം അലസാന്‍ പൂച്ചയും കാരണമാണ്, അറിയണം ടോക്സോപ്ലാസ്‌മ എന്ന അതീവ അപകടകാരിയെ കുറിച്ച്

0
35
Woman petting and taking care of senior cat at home on sunny afternoon

ശ്‌മീരിൽ കഴിഞ്ഞയിടെ നടത്തിയ ഒരു സർവേയിൽ വീട്ടിൽ വളർത്തുമൃഗങ്ങള്‍ ഉള്ളവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. നമ്മുടെ നാട്ടിലുമുണ്ട് ഈ പ്രവണത. പട്ടിയും പൂച്ചകളുമൊക്കെ ആയി ഓമനമൃഗങ്ങളെ വളർത്താൻ ഇഷ്‌ടമുള്ളവരാണ് മിക്കവരും.

ഇഷ്‌ടക്കൂടുതലുള്ളത് കൊണ്ട് തന്നെ ഹാളിലും ബെഡ്റൂമിലും അടുക്കളയിലും വരെ നമ്മളിവർക്ക് സ്വാതന്ത്ര്യവും അനുവദിച്ചു നൽകാറുണ്ട്. ഇവയിൽ തന്നെ പൂച്ചയെ വളർത്തുന്നവർ നിരവധിയാണ്. നാടൻ പൂച്ചകൾ മാത്രമല്ല, വിദേശി ഇനം പൂച്ചകളും മലയാളി വീടുകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇതിന് പിന്നാലെ പുതിയ മാർഗനിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്‌ധർ.

പൂച്ചകളുമായുള്ള അടുത്ത സമ്പർക്കം പല അണുബാധകളും പകരാൻ കാരണമാകുമെന്ന് ഓർമപ്പെടുത്തുകയാണ് ഇവർ. ഇതിൽ തന്നെ മനുഷ്യരിലേയ്‌ക്ക് എളുപ്പത്തിൽ പകരുന്ന ടോക്സോപ്ലാസ്‌മ കൂടുതൽ അപകടകാരിയാണെന്നാണ് പുതിയ കണ്ടെത്തൽ. പ്രത്യേകിച്ച് ഗർഭിണികളിൽ ഗർഭം അലസാനുള്ള സാധ്യത പോലും വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയന്നു.

ടോക്സോപ്ലാസ്‌മ പകരുന്നതെങ്ങനെ?

പൂച്ചയുടെ വിസർജ്യവുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇത് മനുഷ്യരിലേയ്‌ക്ക് പകരുന്നത്. ഗർഭാവസ്ഥയിൽ ഉള്ളവർക്കും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും ഇത് പകരാം. ഈ രോഗം പനി, ചൊറിച്ചിൽ, തലവേദന എന്നിവയ്ക്ക് കാരണമാകും. പൂച്ചകൾ അവരുടെ വിസർജ്യത്തിൽ നിന്ന് പുറംതള്ളുന്ന ഒരു പരാദമാണ് ടോക്സോപ്ലാസ്മോസിസ് ഉണ്ടാക്കുന്നത്.

ഇത് ഗർഭിണികളിൽ ഗർഭം അലസലിലേക്ക് വരെ നയിച്ചേക്കാമെന്ന് ശ്രീനഗറിലെ ഗവൺമെൻ്റ് മെഡിക്കൽ കോളജിലെ (ജിഎംസി) കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ എം സലീം ഖാൻ പറഞ്ഞു. കുഞ്ഞിൻ്റെ വളർച്ചയെ ബാധിക്കുമെന്നും ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭധാരണത്തിന് മുമ്പും വൈറസ് ശരീരത്തിൽ പിടിപെടാം.

LEAVE A REPLY

Please enter your comment!
Please enter your name here