സിനിമ നന്നായി ആസ്വദിച്ചു; രണ്ട് വർഷം ശേഷം കണ്ടതിന് മാപ്പെന്ന് ജീത്തു ജോസഫ്

0
141

അനൂപ് മേനോൻ, മിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ എന്റെ മെഴുകുതിരി അത്താഴങ്ങൾ’. ഇപ്പോഴിതാ ഈ ചിത്രത്തിനെ പ്രകീർത്തിച്ച് സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. മുൻവിധികൾ കൊണ്ട് കാണാൻ വൈകിയ ചിത്രമാണെന്നും സിനിമ പറയുന്നത് മനോഹരമായ പ്രണയ കഥയാണെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രത്തിൽ അഭിനയിച്ച അനൂപ് മേനോനെയും സംവിധായകൻ സൂരജിനെയും ജീത്തു ജോസഫ് അഭിനന്ദിച്ചു. വളരെ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന ചിത്രമാണിതെന്നും സിനിമ നന്നായി ആസ്വദിച്ചെന്നും അദ്ദേഹം കുറിച്ചു. രണ്ട് വർഷം ശേഷം കണ്ടതിന് മുഴുവൻ സംഘത്തിനും മാപ്പെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻ വിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത …. അങ്ങിനെ ഒരു മാനസികവസ്ഥയിലാണ് ഞാനിപ്പോൾ… തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ ‘ എന്റെ മെഴുകുതിരി അത്താഴങ്ങൾ ‘. ഒരു മനോഹരമായ പ്രണയചിത്രം. Hats off to Anoop Menon for a beautiful Script especially his dialogues. Beautiful presentation by Director Sooraj. I really enjoyed every bit of it… so natural… A big salute and sincere apology ( for watching after two years) to the entire team.

LEAVE A REPLY

Please enter your comment!
Please enter your name here