ഡൽഹി : 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയത് ഔദ്യോഗിക പ്രഖ്യാപനം നടത്തി റിസർവ് ബാങ്ക്. ആർക്കും വേണ്ടാത്ത നോട്ടെന്നും ആർബിഐയുടെ വാർഷിക റിപ്പോർട്ട്.
അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചില്ലെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ടില്‍ പറയുന്നു. 2000 രൂപ നോട്ടിന്‍റെ പ്രചാരവും ഓരോ വർഷവും കുറഞ്ഞ് വരികയാണ്.
കൂടാതെ ജനങ്ങൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന നോട്ടുകൾ ഏതെന്ന് കണ്ടെത്താൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർവ്വേ നടത്താന്‍ തീരുമാനിച്ചു.