ഡല്‍ഹി പൊലീസ് വിളിക്കുന്നു. വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ അപേക്ഷിക്കാം.
വലിയ ശമ്പളത്തില്‍ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ ഒരു യൂണിഫോം ജോലി സ്വപ്‌നം കാണുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാർത്ത. ഡല്‍ഹി പൊലീസില്‍ ജോലി നേടാനുള്ള സുവർണാവസരമാണ് വന്നിരിക്കുന്നത്.
ഹെഡ് കോണ്‍സ്റ്റബിള്‍ (വയർലെസ് ഓപ്പറേറ്റർ/ടെലി പ്രിന്‍റർ ഓപ്പറേറ്റർ), കോണ്‍സ്റ്റബിള്‍ (സ്‌ത്രീ, പുരുഷൻ, എക്‌സിക്യൂട്ടീവ്), കോണ്‍സ്റ്റബിള്‍ (ഡ്രൈവർ) തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മിഷനാണ് നിയമനം നടത്തുക. അതിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷകള്‍ നടത്തും. ഡിസംബർ, ജനുവരി മാസങ്ങളിലാകും പരീക്ഷ നടത്തുക എന്നാണ് വിവരം.
കൂടുതല്‍ വിവരങ്ങള്‍
ഈ തസ്‌തികകളിലേക്ക് അപേക്ഷിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി https://ssc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 15 (2025 ഒക്‌ടോബർ 15) വരെ അപേക്ഷിക്കാവുന്നതാണ്.
ഇനി അപേക്ഷാ ഫോം പൂരിപ്പിക്കുന്നതില്‍ സംശങ്ങളുണ്ടെങ്കില്‍ അവ തീർക്കുന്നതിനായി 180030930663 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാകും പരീക്ഷ. പരീക്ഷാ തീയതിയും വെബ്‌സൈറ്റിലൂടെ തന്നെ നിങ്ങള്‍ക്ക് അറിയാനാകും.
മികച്ച ശമ്പളം
മികച്ച സാലറി സ്‌കെയിലാണ് ഈ തസ്‌തികകളിലെ ജോലിക്ക് വാഗ്‌ദാനം ചെയ്യുന്നത്. 25,500 രൂപ മുതല്‍ 81,100 രൂപ വരെയാണ് ശമ്പളം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഇനി അപേക്ഷകൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്. അപേക്ഷകൻ ഇന്ത്യൻ പൗരൻ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. 34 വയസാണ് പ്രായ പരിധി. ചില വിഭാഗങ്ങള്‍ക്ക് പ്രായ പരിധിയില്‍ ഇളവുണ്ട്. ഒബിസി വിഭാഗക്കാർക്ക് 38 വയസാണ് പ്രായ പരിധി. എസ്‌സി, എസ്‌ടി, പുനർ വിവാഹം ചെയ്യാത്ത വിധവകള്‍, നിയമ പരമായി വിവാഹ മോചനം നേടിയ സ്‌ത്രീകള്‍ എന്നിവർക്ക് 40 വയസാണ് പരിധി. അപേക്ഷ ഫീസ് ഉണ്ടായിരിക്കും.




