നൂറ്റാണ്ടുകളായി, ഇന്ത്യയിലെ സ്‌ത്രീകൾ അണിയുന്ന സ്വർണകമ്മലുകൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ചർമ്മത്തിലെ വീക്കം തടയാനും രോഗശാന്തിവരുത്താനും സ്വർണ്ണത്തിന് കഴിയും.
സ്വർണം എപ്പോഴും പരിശുദ്ധിയുടേയും ദിവ്യശക്തിയുടേയും പ്രതീകമാണ്. ആയുർവേദത്തിലും വേദ ജ്യോതിഷത്തിലും, തലയ്ക്ക് സമീപം സ്വർണം ധരിക്കുന്നത് ശരീരത്തിൻ്റെ ആന്തരിക ഊർജപ്രവാഹത്തെ സന്തുലിതമാക്കുമെന്ന് പറയുന്നു. മാത്രമല്ല, മലയാളി സ്‌ത്രീകളുടെ ഇഷ്‌ടപ്പെട്ട ആഭരണങ്ങളിൽ ഒന്നാണ് സ്വർണ കമ്മലുകൾ.
മനോഹരമായ ആഭരണം എന്നതിലുപരി അവ ഇന്ത്യൻ സംസ്‌കാരത്തിൻ്റെ ഭാഗം കൂടിയാണ്. കൂടാതെ, ആരോഗ്യ, ക്ഷേമ ഗുണങ്ങളാൽ സമ്പന്നവുമാണ് ഇവ. പുരാതന കാലത്ത് ഈജിപ്‌തുകാർ, റോമാക്കാർ, സുമേറിയക്കാർ, ഇന്ത്യക്കാർ എന്നിവർ സ്വർണം ധരിക്കാറുണ്ടായിരുന്നു. എല്ലാ സംസ്‌കാരങ്ങളിലും പദവി, ആരോഗ്യം, സംരക്ഷണം എന്നിവയുടെ പ്രതീകങ്ങളായാണ് കമ്മലുകളെ കാണുന്നത്.
ഇന്ത്യയിൽ, കാതു കുത്തൽ അഥവാ കർണവേദം ഹിന്ദു ആചാരങ്ങളിൽ ഒന്നാണ്. പക്വതയുടെയും ആത്മീയ ഉണർവിൻ്റെയും അടയാളമായാണ് ഇത് കണക്കാക്കുന്നത്. ലോകമെമ്പാടുമുള്ള ഗോത്ര സമൂഹങ്ങൾ പോലും വ്യക്തിത്വം, സാമൂഹിക നില എന്നിവയെ പ്രതിനിധീകരിക്കാൻ കമ്മലുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
സ്വർണ കമ്മലുകൾ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ?
- ശരീരത്തിൻ്റെ ഊർജപ്രവാഹത്തെ സന്തുലിതമാക്കുന്നു
- ഊർജ സ്വലത നിലനിർത്തുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യും
- ആത്മീയ ബന്ധം ശക്തിപ്പെടുത്തും
- ചെവിയിലെ മർദബിന്ദുക്കളെ ഉത്തേജിപ്പിച്ച് മൈഗ്രെയിനും തലവേദനയ്‌ക്കും ആശ്വാസം നൽകും
ചർമ്മത്തിന് നല്ലത്
ചർമ്മത്തിലെ വീക്കം തടയാനും രോഗശാന്തിവരുത്താനും സ്വർണത്തിന് കഴിവുണ്ട്. എക്‌സിമ അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് ഇത് സഹായകമാണ്. സ്വർണത്തിൻ്റെ നേരിയ ചൂട് ശരീര താപനില സന്തുലിതമാക്കുകയും സുഗമമായ രക്തയോട്ടത്തിന് സഹായിക്കുകയും ചെയ്യുന്നു.
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ സ്വർണത്തിൻ്റെ പ്രതിരോധശേഷിയെക്കുറിച്ച് പറയുന്നുണ്ട്. ആർത്രൈറ്റിസ് അല്ലെങ്കിൽ സന്ധി കാഠിന്യം പോലുള്ള അവസ്ഥകൾക്കുള്ള വേദനസംഹാരിയായാണ് സ്വർണത്തിനെ കണക്കാക്കുന്നത്. കമ്മലുകൾ ധരിക്കുന്നത് നാഡികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ കാഴ്‌ചശക്തി വർധിപ്പിക്കുമെന്ന് ആയുർവേദ ഗ്രന്ഥങ്ങൾ പോലും സൂചിപ്പിക്കുന്നു.
സ്വർണ കമ്മലുകളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?
1. മെച്ചപ്പെട്ട രക്തചംക്രമണം: സ്വർണം ഊർജത്തിൻ്റെയും താപത്തിൻ്റെയും സ്വാഭാവിക ചാലകമാണ്. ചർമത്തിൽ ധരിക്കുമ്പോൾ, ചെവികൾക്ക് ചുറ്റുമുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും മൊത്തത്തിലുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് പരമ്പരാഗതമായി സ്വർണാഭരണങ്ങൾ കഴുത്ത്, മണിബന്ധം, ചെവികൾ തുടങ്ങിയവയ്‌ക്ക് സമീപം ധരിക്കുന്നത്.
2. ചർമ്മത്തിന് മൃദുത്വം: സ്വർണം മൂലം ചർമ്മത്തിൽ അലർജിയോ പ്രശ്‌നങ്ങളോ ഉണ്ടാവാറില്ല. രോഗപ്രതിരോധശേഷിയും ഇത് മൂലം വർധിക്കും. സെൻസിറ്റീവ് ചർമ്മമുള്ള വ്യക്തികൾക്ക് സ്വർണം തെരഞ്ഞെടുക്കുന്നത് ഉത്തമമാകും.
3. അണുബാധയെ ചെറുക്കുന്നു: ശുദ്ധമായ സ്വർണത്തിന് നേരിയ തോതിൽ ബാക്‌ടീരിയകളെ തടയാനുള്ള കഴിവുണ്ട്. ഇത് മൂലം പുതുതായി കുത്തിയ ചെവികളിലെ അണുബാധ തടയാൻ ഇത് സഹായിക്കുന്നു. അതുകൊണ്ടാണ് മിക്‌സഡ്-ലോഹ കമ്മലുകൾക്ക് പകരം സ്വർണ കമ്മലുകൾ ധരിക്കാൻ ശുപാർശ ചെയ്യുന്നത്.
മാനസികവും വൈകാരികവുമായ നേട്ടങ്ങൾ
1. മനസിനെ ശാന്തമാക്കുന്നു: സ്വർണം ഒരു ഊഷ്‌മള ഊർജം വഹിക്കുന്നുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത് – അത് ഉത്കണ്‌ഠ ശമിപ്പിക്കുകയും, സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, വൈകാരിക സന്തുലിതാവസ്ഥ കൊണ്ടുവരികയും ചെയ്യുന്നു. കമ്മലുകൾ തലയോട്ടിയ്‌ക്കും തലച്ചോറിനും അടുത്താണ് ധരിക്കുന്നത്, അതിനാൽ ഇവ നാഡീവ്യവസ്ഥയ്‌ക്ക് വിശ്രമം നൽകുന്നതായി കരുതുന്നു.
2. ശ്രദ്ധയും പോസിറ്റിവിറ്റിയും മെച്ചപ്പെടുത്തുന്നു: ചെവികളിലെ ചില മർദബിന്ദുക്കൾ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. കമ്മലുകൾ ഇത്തരം മർദബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നതിലൂടെ ഏകാഗ്രത വർധിപ്പിക്കുകയും മാനസിക സംഘർഷം നീക്കം ചെയ്യുകയും ചെയ്യുന്നു. പോസിറ്റീവ് എനർജി ആകർഷിക്കാനും നെഗറ്റീവ് അകറ്റാനുമുള്ള കഴിവ് കാരണം ആളുകൾ വളരെക്കാലമായി സ്വർണം ഉപയോഗിക്കുന്നു.







