അപ്രന്‍റീസ് തസ്‌തികയിലേക്കാണ് നിയമനം. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്‍റും ലഭിക്കും.
ഡിഗ്രിക്കാർക്കിതാ സുവർണാവസരം. ബാങ്കിങ് മേഖലയില്‍ ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇതിനാവശ്യമായ ഡിഗ്രി ഇല്ലെന്ന് ആശങ്കപ്പെടുന്നുണ്ടോ? പേടിക്കേണ്ട നിങ്ങള്‍ക്ക് ബാങ്കില്‍ ജോലി കിട്ടും, തീർച്ച.
ഡിഗ്രി ഏതുമാകട്ടെ, നിങ്ങള്‍ക്ക് കാനറാ ബാങ്കില്‍ ജോലി ലഭിക്കും. കാനറാ ബാങ്കില്‍ ഇപ്പോള്‍ ജോലി ഒവിവുകള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആകെ 3500 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കേരളത്തിന് പുറത്തും നിങ്ങള്‍ക്ക് ജോലി ചെയ്യാം. കാരണം കാനറാ ബാങ്കിന്‍റെ വിവിധ സംസ്ഥാനങ്ങളിലുള്ള ബ്രാഞ്ചുകളിലേക്കാണ് നിയമനം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം മതി എന്നതാണ് പ്രത്യേകത. പരിശീലന കായളവില്‍ സ്റ്റൈപ്പന്‍റ് ലഭിക്കും. അപ്രന്‍റീസ് റിക്രൂട്ട്‌മെന്‍റാണ് കാനറാ ബാങ്ക് നടത്തുന്നത്. ഒക്‌ടോബർ 12നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ഒഴിവുകള്‍ ഇങ്ങനെ
ആകെ – 3500
ജനറല്‍ – 1534
ഒബിസി – 845
ഇഡബ്ല്യുഎസ് – 337
എസ്‌സി- 557
എസ്‌ടി – 227
പ്രായ പരിധി
അപേക്ഷകൻ 20 വയസിനും 28 വയസിനും ഇടയില്‍ പ്രായമുള്ള ആളായിരിക്കണം. 2025 സെപ്‌റ്റംബർ 1 അടിസ്ഥാനമാക്കിയാണ് പ്രായ പരിധി കണക്കാക്കുന്നത്. ഒബിസി, ഇഡബ്ല്യുഎസ്, എസ്‌സി, എസ്‌ടി എന്നീ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ വയസ് ഇളവ് ഉണ്ടായിരിക്കും.
അപേക്ഷകന്‍റെ യോഗ്യത
ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്ന് ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുള്ളതിനാല്‍ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഇത് പരിശോധിക്കാൻ ഭാഷാ പരിശോധന (ലാംഗ്വേജ് ടെസ്റ്റ്) ഉണ്ടായിരിക്കും. മെഡിക്കല്‍ ഫിറ്റ്‌നസ് നിർബന്ധമാണ്.
അപേക്ഷ ഫീസും സ്റ്റൈപ്പന്‍റും
ജനറല്‍, ഒിബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 500 രൂപ ആണ് അപേക്ഷ ഫീസായി വരുന്നത്. എന്നാല്‍ എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗത്തിന് അപേക്ഷ ഫീസ് ഇല്ല.
പരിശീലന കാലയളവില്‍ സ്റ്റൈപ്പന്‍റ് ലഭിക്കും. 15000 രൂപയാണ് സ്റ്റൈപ്പന്‍റായി ലഭിക്കുക. ഇതില്‍ 10500 കാനറാ ബാങ്കിന്‍റെ വിഹിതവും 4500 സർക്കാർ വിഹിതവുമാണ്.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്കായി കാനറാ ബാങ്കിന്‍റെ ഒഫിഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. വൈബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ വിവിരങ്ങള്‍ അറിയാം. നിലവില്‍ വിളിച്ചിരിക്കുന്ന തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിന് ആദ്യം www.nats.education.gov.in എന്ന പോർട്ടലില്‍ രജിസ്റ്റർ ചെയ്‌തിരിക്കണം.
വെബ്‌സൈറ്റ് : https://canarabank.bank.in/pages/Recruitment
രജിസ്ട്രേഷൻ : https://nats.education.gov.in/ എന്നിവ സന്ദർശിക്കുക.








