മൊത്തത്തില്‍ ഓണം മൂഡ്! കരയില്‍ മാത്രമല്ല കടലിലും ഉത്സവലഹരി; കപ്പലില്‍ ഓണാഘോഷം പൊടിപൊടിച്ച് മലയാളികള്‍

0
42

ഏത് മൂഡ് ഓണം മൂഡ്… പൂവിളിയും പൂക്കളവും നിറം പകരുന്ന ഓണക്കാലം. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വന്നെത്തുന്ന ഈ ഓണക്കാലം മതിമറന്ന് ആഘോഷിക്കുകയാണ് ലോകത്തിന്‍റെ നാനാഭാഗത്തുള്ള മലയാളികള്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. പൂക്കളവും ഡ്രസ് കോഡും ഓണക്കളികളും അങ്ങനെ മൊത്തത്തില്‍ ഓണം എല്ലായിടത്തും ഓണം പൊടിപൊടിക്കുകയാണ്.

ഇപ്പോഴിതാ കടലിന്‍റെ നടുവില്‍ കപ്പലില്‍ ഓണം ആഘോഷിക്കുന്നന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മലയാളികള്‍ എവിടെയാണെങ്കിലും ഓണം ആഘോഷിക്കും എന്ന കുറിപ്പോടെയാണ് ഓണത്തിന്‍റെ വൈബ് കാണിക്കുന്ന ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയ ഓണം മൂഡ് എന്ന ഗാനത്തിനാണ് മലയാളികളായ കപ്പല്‍ ജീവനക്കാരും വിദേശികളുമുള്‍പ്പെടെ ചുവടു വച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പൂക്കളവും ഇതോടൊപ്പം കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.

നമ്മള്‍ മലയാളികള്‍ ലോകത്ത് എവിടെയാണെങ്കിലും ഈ ഒരു പരിപാടിക്ക് മുടക്കം വരുത്തില്ലല്ലോ . അത് ഏത് ഷിപ്പില്‍ ആണെങ്കിലും . അതിന്‍റെ കൂടെ വിദേശികള്‍കൂടി കൂടിയായാല്‍ പൊളിയായിരിക്കും അല്ലേ. അപ്പോള്‍ ഏത് മൂഡ് ഓണം മൂഡ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കന്നത്.

വീഡിയോ പങ്കുവച്ച് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്. പൊളി കിടിലം, അടിപൊളി എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.

ഓണത്തിന്‍റെ രീതി മാറി

അത്തം പത്തോണം എന്നാല്‍ മലയാളികള്‍ക്ക് ആഘോഷമാണ്. സന്തോഷത്തിന്‍റെയും ഒരുമയുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനങ്ങള്‍. ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒരുപോലെ കോര്‍ത്തിണങ്ങുന്നതാണ് ഈ പൊന്നോണക്കാലം. കേരളീയരുടെ ദേശീയോത്സവമാണെങ്കിലും വിവിധ ദേശങ്ങളില്‍ വിവിധ രീതിയിലാണ് ഓണം ആഘോഷിക്കുന്നത്.

ഓണത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഓണസദ്യ. സദ്യയില്‍ അണിനിരത്തേണ്ട വിഭവങ്ങള്‍ ഒരുക്കാനുള്ള പച്ചക്കറികളും പഴങ്ങുമൊക്കെ ഇപ്പോഴേ വിപണിയില്‍ റെഡിയായി കഴിഞ്ഞു. ഓണക്കോടിയും ഓണത്തിന്‍റെ പ്രധാന ആകര്‍ഷണം തന്നെയാണ്. പ്രായഭേദമന്യേ ഓണക്കോടികള്‍ വാങ്ങാനുള്ള തിരക്കും നഗരങ്ങളില്‍ പ്രകടമാണ്. വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍ വൈവിധ്യമാര്‍ന്ന ഓഫറുകള്‍ അവതരിപ്പിച്ച് ആളുകളെ ആകര്‍ഷിക്കുന്നു.

പണ്ടുകാലത്തൊക്കെ വീട്ടില്‍ പൂക്കളമൊരുക്കിയും വീട്ടില്‍ നിന്ന് സദ്യ കഴിച്ചും ഓണപരിപാടിയുമൊക്കെയായി ആഘോഷിക്കുകയാണ് പതിവ്. എന്നാല്‍ ഇന്ന് അത്തരം ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഓണനാളിൽ യാത്ര ചെയ്യുകയും ഓണസദ്യ ഹോട്ടലുകളില്‍ ഓര്‍ഡര്‍ ചെയ്തുമൊക്കെയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അത്യാവശ്യ സാധനങ്ങൾ മാത്രം വീട്ടിൽ പാചകം ചെയ്ത ശേഷം ബാക്കിയുള്ളവ പുറത്തുനിന്നു വാങ്ങുന്നവരും വീട്ടിൽ പാചകം ചെയ്യുന്നതിനു പകരം പുറമേ നിന്നുള്ള സദ്യ കഴിക്കുന്നവരും ഏറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here