പൂരവും പുലിക്കളിയും ഓണത്തല്ലും വിളിച്ചറിയിക്കുന്ന നാട്ടോണം.

0
52

ഓണക്കാലത്ത് കേരളത്തിൽ പല ഇടത്തും കണ്ടുവരുന്ന ചില ഓണാഘോഷങ്ങളും കലാരൂപങ്ങളും ഉണ്ട്. കേരള സംസ്‌കാരത്തിന് പ്രാധാന്യം നൽകുന്നതിനോടൊപ്പം അവയ്ക്ക്‌ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനവും ഉണ്ട്.

കേരളത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ആഘോഷമാണ് ഓണം. ഓണമറിയിച്ചെത്തുന്ന ചിങ്ങമാസവും പൂക്കാലവും എല്ലാം വളരെ ഇമ്പമാണ് മലയാളികൾക്ക്. അതുപോലെ തന്നെ കലകൾക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഒരു സ്ഥാനം കൽപ്പിക്കപ്പെടുന്നുണ്ട് നാട്ടിലാകെ.

പൂരമായും വള്ളംകളിയായും പരമ്പരാഗത കലാരൂപങ്ങളായും അവ ഇന്നും നടത്തിപ്പോരുന്നു. വർഷങ്ങൾക്കു മുൻപുതന്നെ കേരളത്തിൽ കലകൾക്കും ഓണാഘോഷങ്ങൾക്കും മുന്നോടിയായി ചടങ്ങുകളും ഉണ്ടായിരുന്നു. എന്നാൽ ഏറെക്കുറെ സമ്പ്രദായങ്ങൾ ഇന്ന് നിന്നുപോയിട്ടുണ്ടെങ്കിലും അവശേഷിക്കുന്ന ചിലത് പിൻതുടരാറുണ്ട്.

കേരളത്തിൽത്തന്നെ പല ദേശത്തും വ്യത്യസ്‌ത തരം ആഘോഷങ്ങളാണ് കാണാൻ കഴിയുന്നത്. ഓണക്കാലം തുടങ്ങിക്കഴിഞ്ഞാൽ തെരുവുകളിലും നാട്ടിൽ പുറങ്ങളിലും പൊതു ഇടങ്ങളിലും എല്ലാം ഉത്സവമയമാണ്. മാത്രവുമല്ല നാടുനീളെ ഒരുപാട് സാംസ്‌കാരിക പരിപാടികളും നടത്തിപ്പോരാറുണ്ട്. ഈ കൂട്ടായ്‌മ തന്നെയാണ് കോരളോത്സവത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ഇനി ഇവയെപ്പറ്റി ഒന്ന് അറിഞ്ഞാലോ?

പകൽപ്പൂരം

പൂരം എന്ന് കേൾക്കുമ്പോൾത്തന്നെ ആനകളും വെടിക്കെട്ടും മനസിലേക്കെത്തുന്ന മലയാളികൾക്ക് ഓണക്കാലത്തെ പകൽപ്പൂരവും ഏറെ വിശേഷപ്പെട്ടതാണ്. ഈ സമയം കൊച്ചിക്കടുത്തുള്ള തൃക്കാക്കര ക്ഷേത്രത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓണക്കാലത്ത് തൃക്കാക്കര ക്ഷേത്രത്തിനുള്ള സ്ഥാനവും അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്.

മഹാബലിത്തമ്പുരാനെ പാതാളത്തിലേക്ക് അയച്ച ഐതിഹാസിക സ്ഥലമാണെന്നാണ് തൃക്കാക്കര ക്ഷേത്രത്തെപ്പറ്റി പറയപ്പെടുന്നത്. ഓണക്കാലത്ത് വലിയ തരത്തിലുള്ള ആഘോഷമാണ് ഇവിടെ നടത്താറുള്ളത്. സംഗീതം, നൃത്തം, ഘോഷയാത്രകൾ എന്നിവക്കുപുറമേ ദേവനെ കൊണ്ടുപോകുന്ന പരമ്പരാഗത പകൽപ്പൂരവും ആഘോഷങ്ങളിൽ പെടുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇതിൽ പങ്കുചേരാൻ എത്തുന്നത്. ഇവിടെയെത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിൽ ഓണസദ്യയും ഒരുക്കാറുണ്ട്.

പുലിക്കളി

പുലിക്കളിക്ക് പേരുകേട്ട സ്ഥലമാണ് തൃശൂർ. പുലിക്കളി അതിൻ്റെ തനതായ ശൈലിയിൽ ആസ്വദിക്കണമെങ്കിൽ തൃശൂർ തന്നെ എത്തണം. കടുവകളുടെയും വേട്ടക്കാരുടെയും വേഷങ്ങൾ ധരിച്ച നൂറുകണക്കിന് ആളുകളെ ഇവിടെ കാണാം. ചെണ്ടയുടെയും മേളത്തിൻ്റെയും താളത്തിൽ ഇവർ നൃത്തം ചെയ്യും. നിറഞ്ഞ ജനക്കൂട്ടം പുലിക്കളിയെ ആവേശത്തോടെ സ്വീകരിക്കുകയും ഒപ്പം തുള്ളിച്ചാടുകയും ചെയ്യും. കേരളത്തിൻ്റെ ഏറ്റവും സവിശേഷമായ കാഴ്‌ചകളിലൊന്നാണ് ഇത്.

 

LEAVE A REPLY

Please enter your comment!
Please enter your name here