കടുക്ക | അഭയ 🍁☘️🍁☘️🍁☘️

0
80

എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്ക് സിദ്ധൗഷധമായി ഉപയോഗിക്കുന്ന വിലമതിക്കാനാവാത്ത ഒരു ഔഷധമാണ് കടുക്ക, വലിയ മരമായി വളരുന്ന ഔഷധസസ്യമാണ് കടുക്ക. (ശാസ്ത്രീയനാമം: Terminalia chebula). വേനൽകാലത്തും മഞ്ഞുകാലത്തും ഇവ ഇലപൊഴിക്കുന്നു. ശാഖകളുടെ അഗ്രഭാഗത്തായി വെള്ള നിറത്തിലുള്ള പൂങ്കുലകൾ കാണപ്പെടുന്നു. ഇതിന്റെ വിത്തിന് കയ്പും മധുരവും സമാസമം അനുഭവപ്പെടുന്നു.അഭയാരിഷ്ടം, നരസിംഹചൂർണം, ദശമൂലഹരിതകി എന്നിവയിൽ കടുക്ക ഒരു ഘടകമാണ്. ദഹനസഹായിയായ കടുക്ക വാത-പിത്ത-കഫ രോഗങ്ങളെ ശമിപ്പിക്കാനും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. അതിസാരം, വ്രണങ്ങൾ, പൊള്ളൽ, അർശ്ശസ്സ് എന്നിവയ്ക്കു പ്രതിവിധിയായും കടുക്ക ഉപയോഗിക്കുന്നു.

ഇന്ദ്രിയാണാം നയനം പ്രധാനം എന്ന ചൊല്ല് ആയുർവേദം പ്രധാനമായി കാണുന്നു. കാഴ്ച വർധിപ്പിക്കാൻ കൺപുകച്ചിൽ മാറ്റാൻ കടുക്കയുടെ കുരു മുലപ്പാലിൽ അരച്ച് വെണ്ണപോലെ ആക്കി കണ്ണിൽ പുരട്ടുക.നിശ്ചിത കാലം ഇങ്ങനെ ചെയ്താൽ കണ്ണിൻറെ കാഴ്ചയിൽ വന്ന ബലഹീനം മാറുന്നതാണ്.
🍁☘️🍁☘️🍁☘️🍁☘️
മൂന്ന് ദോഷങ്ങളെയും മലപോലെ നിന്ന് തടുക്കാൻ പോന്ന അപൂർവ്വ ഔഷധങ്ങളുടെ മുൻപിൽ വരുന്ന മരുന്നാണ് കടുക്ക .
കടുക്കയുടെ കഴിവുകൾ കണ്ടറിഞ്ഞ് മഹാമുനികൾ ഒട്ടേറെ കായകല്പ ഔഷധങ്ങൾ കടുക്കയെ മുൻനിറുത്തി ചെയ്തിട്ടുണ്ട്. .
ശ്വാസരോഗങ്ങൾ, കുടൽ രോഗങ്ങൾ , കരൾരോഗങ്ങൾ, അജീർണ്ണം, വയറുവീർക്കൽ, അരുചി, ഓക്കാനം, മഞ്ഞപ്പിത്തം, ലിവർരോഗങ്ങൾ,,പ്രമേഹം, വീക്കം, വയറ്റിലുണ്ടാകുന്ന മുഴകൾ, എന്നിവയ്ക്ക് എല്ലാം കടുക്കാ ചേർത്തുള്ള ഔഷധം ആയുർവേദത്തിലും സിദ്ധയിലും കാണാം.

കടുക്ക, താന്നിക്കാ, നെല്ലിക്ക..ചേർന്നാൽ തൃഫല ആയി.ഒരുപാട് ഗുണങ്ങൾ ആണ് അതിനുള്ളത്.. നമുക്ക് ഈ മൂന്നു തൈകളും നമ്മുടെ തൊടിയിൽ നട്ടു വളർത്താം….

ആഹാരം കഴിച്ചശേഷം കടുക്കയുടെ ചവച്ചു തിന്നുക വഴി ബലം ബുദ്ധി എന്നിവ വർദ്ധിക്കപ്പെടും.മുടികൊഴിച്ചിൽ മാറികിട്ടും. ദേഹത്തിന് വശ്യതയുണ്ടാകും. വാത പിത്ത കഫ ദോഷങ്ങൾ ക്രമീകരിക്കപ്പെടും. മലദോഷങ്ങൾ മാറി മലം കൃത്യമായി പോകും.

കഫ സംബന്ധ രോഗങ്ങൾക്ക് പനം കൽക്കണ്ടം ചേർത്ത് കഴിക്കുക,

വാതസംബന്ധ രോഗങ്ങൾക്ക് നെയ്യിൽ കഴിക്കുക. മറ്റെല്ലാ രോഗങ്ങൾക്കും ശർക്കര ചേർത്ത് കഴിക്കുക.

കടുക്കയുടെ പ്രമാണം, അനുപാനം, പരിഹാരം എന്നിവകൾ – ഇതിന്റെ അനുപാനവും പരിഹാരവും തേൻ തന്നെയാണ്. അധികമായി കഴിച്ചാൽ അതുവഴി എന്തെങ്കിലും കെടുതിയുണ്ടായാൽ തേൻ കഴിച്ചാൽ മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here