കുറുന്തോട്ടി കൃഷിയിലൂടെ പണം കൊയ്‌ത് കോഴിക്കോട്ടെ വീട്ടമ്മമാര്‍

0
89

പരിചരണവും വളപ്രയോഗവും കുറവും എന്നാൽ കൂടുതൽ ലാഭവുമാണ് കുറുന്തോട്ടി കൃഷിയിൽ നിന്നും ലഭിക്കുന്നത്. വരും വർഷത്തിലും കൃഷി മുൻപോട്ട് കൊണ്ടുപോകാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്

കോഴിക്കോട്: കുറുന്തോട്ടിക്കും വാതമോ ? ഇങ്ങനെയൊരു ചൊല്ലുണ്ട്. എന്നാൽ പെരുവയൽ കൊടശ്ശേരി താഴത്തെത്തിയാൽ ഈ കുറുന്തോട്ടിയെ മികച്ച വരുമാനമാർഗമാക്കി മാറ്റുന്നകാഴ്‌ച കാണാം. കൊടശ്ശേരി താഴത്തെ ഏഴ് വീട്ടമ്മമാരാണ്‌ മൂന്ന് ഏക്കർ സ്ഥലത്ത് കുറുന്തോട്ടി കൃഷി ചെയ്‌ത് മികച്ച വരുമാനമാർഗം കണ്ടെത്തുന്നത്.

ആളൊഴിഞ്ഞ പറമ്പിലും റോഡരികിലുമെല്ലാം കണ്ടിരുന്ന കുറുന്തോട്ടിയാണ് ഈ വീട്ടമ്മമാരുടെ കൂട്ടായ്‌മയിൽ തഴച്ച് വളരുന്നത്. കഴിഞ്ഞ വർഷവും പരീക്ഷണാടിസ്ഥാനത്തിൽ കുറഞ്ഞ സ്ഥലത്ത് കുറുന്തോട്ടി കൃഷി ചെയ്‌തിരുന്നു. ആദ്യ കൃഷിയിൽ മികച്ച വിജയവും നല്ല വരുമാനവും ലഭിച്ചതോടെയാണ് ഇത്തവണ മൂന്ന് ഏക്കറിലേക്ക് കുറുന്തോട്ടി കൃഷി വ്യാപിപ്പിച്ചത്. എന്നാലിന്ന് അത്യധികം സന്തോഷത്തിലാണ് ഇവർ.

പെരുവയൽ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സഹായത്തോടെയാണ് കുറുന്തോട്ടി കൃഷി ഇറക്കിയത്. വിത്തും വളവും കൃഷിഭവൻ നൽകി. പ്രദേശത്തെ സ്വകാര്യ വ്യക്തികൾ ഇവരുടെ കാർഷിക മികവറിഞ്ഞ് നൽകിയ സ്ഥലത്താണ് കുറുന്തോട്ടി കൃഷി ഇറക്കിയതെന്ന് വീട്ടമ്മ ഷീബ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here