ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ഒരു ‘നേക്കുണ്ട്

0
90

സദ്യ വിളമ്പാനും കഴിക്കാനും എന്തിന് ഇല മടക്കാനും വരെ അതിൻ്റേതായ ക്രമവും രീതിയുമുണ്ടത്രേ. അത് എന്തെല്ലാമാണെന്ന് നോക്കിയാലോ.

തൂശനില മുറിച്ചുവച്ചു

തുമ്പപ്പൂ ചോറുവിളമ്പി

ആശിച്ച കറിയെല്ലാം നിരത്തിവച്ചു…”

ഓണസദ്യ എന്ന് പറയുമ്പോൾ ആദ്യം മനസിലേയ്‌ക്ക് വരുന്ന പാട്ടാണിത്. പത്തും പതിനെട്ടും കറികളും രണ്ട് കൂട്ടം പായസവുമായി വാഴയിലയിൽ നിറഞ്ഞ് കിടക്കുന്ന സദ്യ കണ്ടാൽ തന്നെ വയർ പകുതിയും നിറയും. എന്നാൽ സദ്യ വിളമ്പാനും കഴിക്കാനും അതിൻ്റേതായ ക്രമവും രീതിയുമുണ്ട്. എന്നാണെന്ന് നോക്കിയാലോ.

പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്, അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ-മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. ഇതില്‍ പായസം മാത്രം ഒന്നോ രണ്ടോ അതിലധികമോ ഉണ്ടാകും.

അധികമെന്തിനു ചോറിനു കൂട്ടുവാന്‍ അവിയലൊന്നു ശരിയ്ക്കു ചമയ്ക്കുകില്‍’ എന്നൊരു ചൊല്ലുണ്ട്. അവിയൽ ഉണ്ടെങ്കിൽ പിന്നെ സദ്യയ്‌ക്ക് വേറെ ഒന്നും വേണ്ട എന്നർഥം. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്ക്ക തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന കിച്ചടിയാണ് തെക്കൻ കേരളത്തിൽ പ്രിയം. എന്നാൽ ചേനയും കായയും കുമ്പളങ്ങയുമൊക്കെ ചേരുന്ന കൂട്ടുകറി മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മെയിൻ.

കണ്ണൂരുക്കാർക്ക് ഓണസദ്യയ്ക്ക് നോണ്‍-വെജ് വിഭവങ്ങള്‍ നിർബന്ധമാണ്. ഓരോ നാട്ടിലും ഓരോ ഇഷ്‌ടങ്ങളാണ്. എന്നാൽ സദ്യ വിളമ്പാനും കഴിക്കാനും എന്തിന് ഇല മടക്കാനും വരെ അതിൻ്റേതായ ക്രമവും രീതിയുമുണ്ടത്രേ. അത് എന്തെല്ലാമാണെന്ന് നോക്കിയാലോ.

ഓണസദ്യക്കുള്ള വിഭവങ്ങളുടെ ലിസ്‌റ്റ്

1) ചിപ്‌സ്

2) ഉപ്പേരി (ശര്‍ക്കര വരട്ടി)

3) പഴം

4) പപ്പടം

5) ഉപ്പ്

6) ഇഞ്ചി

7) നാരങ്ങ

8) മാങ്ങ

9) വെള്ള കിച്ചടി

10) ഓലന്‍

11) ചുവന്ന കിച്ചടി

12) മധുരക്കറി

13) തീയല്‍

14) കാളന്‍

15) വിഴുക്കു പുരട്ടി (മെഴുക്ക് പുരട്ടി എന്നും പറയും)

16) തോരന്‍

17) അവിയല്‍

18) കൂട്ടുകറി

19) ചോറ്

20) പരിപ്പ്

21) നെയ്യ്

22) സാമ്പാര്‍

23) അടപ്രഥമന്‍

24) ഗോതമ്പ് പായസം

25) പുളിശ്ശേരി

26) രസം

27) മോര്

സദ്യ വിളമ്പുന്ന രീതി

എത്ര കറികൾ ഉണ്ടായാലും എത്ര നല്ല സദ്യ ആണെങ്കില്ലും മികച്ച രീതിയിൽ വിളമ്പി കൊടുക്കാൻ പഠിക്കണമെന്നാണ് പഴമക്കാർ പറയാറുള്ളത്. ഉണ്ണാനിരിക്കുന്നവര്‍ക്ക് ഓരോ വിഭവവും യഥാസയമം എത്തിച്ചു കൊടുക്കുന്നതാണ് സദ്യയുടെ ചിട്ടവട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ശാസ്‌ത്രീയമായി പറഞ്ഞാൽ സത്വ – രജോ ഗുണങ്ങള്‍ ഉള്ള കറികള്‍ സമ്മിശ്രമായും മധുരം അതിന് ഇടകലര്‍ന്നും വേണ സദ്യ വിളമ്പാൻ.

ഇലയുടെ ഇടത് വശത്ത് നിന്നും മീനം – മേടം രാശി മുതല്‍ വലത്തോട്ട് വിഭവങ്ങള്‍ വിളമ്പണമെന്നാണ് പറയുക. വിളമ്പുന്ന രീതിയിലും മറ്റും പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്ലും പൊതുവായി സദ്യ വിളമ്പുന്ന രീതിയാണ് പറയുന്നത്.

  1. തൂശനില അല്ലെങ്കില്‍ നാക്കിലയിലാണ് സദ്യ വിളമ്പുക.
  2. ഇലയിടുമ്പോള്‍ അഗ്രഭാഗം ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണം.
  3. കായനുറുക്ക്, ശര്‍ക്കര വരട്ടി, പപ്പടം എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ താഴെ വേണം വിളമ്പാൻ.
  4. ഇടത്തേമൂലയില്‍ മുകളിലായി ഇഞ്ചി പുളിയും അച്ചാറുകളും വിളമ്പും.
  5. തുടര്‍ന്ന് കിച്ചടി, പച്ചടി, അവിയല്‍, തോരന്‍, കൂട്ടുകറി, എരിശ്ശേരി, ഓലന്‍ എന്നിവയും വിളമ്പണം.
  6. വലത്തേയറ്റത്താണ് കാളന്‍ വിളമ്പേണ്ടത്.
  7. ഇലയുടെ മധ്യഭാഗത്താണ് ചോറ് വിളമ്പുക.
  8. ചോറിന്‍റെ വലത്തെ പകുതിയില്‍ പരിപ്പും നെയ്യും വിളമ്പും.
  9. പപ്പടം കൂട്ടി ആദ്യം ഈ ഭാഗമാണ് കഴിക്കുക
  10. അതിനു ശേഷമാണ് കറികൾ കൂട്ടി സദ്യ കഴിച്ച് തുടുങ്ങുക.
  11. ആദ്യം സാമ്പാർ വിളമ്പണം. പിന്നീട് പുളിശ്ശേരിയും.
  12. ഇതെല്ലാം കഴിച്ചതിന് ശേഷം പ്രഥമൻ വിളമ്പണം.
  13. പായസം കഴിഞ്ഞ് മോരും രസവും കൂട്ടി അല്‍പം ചോറു കൂടി കഴിക്കാം.

സദ്യ – കഴിക്കുന്ന രീതി

ഓണസദ്യ ഒരു സമീകൃത ആഹാരമാണ്. കാർബോഹൈഡ്രേറ്റ്, വിറ്റമിൻ, പ്രൊട്ടീൻ തുടങ്ങി എല്ലാവിധ ​ധാതുലവണങ്ങളും സദ്യയിൽ അടങ്ങിയിട്ടുണ്ട്. ഓണം ഉണ്ടറിയണം എന്നാണല്ലോ പഴമക്കാർ പറയുന്നത്. കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ മാത്രമാണ് സദ്യയുടെ സ്വാദും മറ്റും ലഭിക്കുകയുള്ളൂ. കണ്ണുകൾ കൊണ്ട് ആദ്യം സദ്യ ആസ്വദിക്കണം. ഒപ്പം മണവും. എന്നിട്ട് വേണം കഴിച്ചുതുടങ്ങാൻ.

ചോറും പരിപ്പും പപ്പടവും ചേർത്ത് വേണം സദ്യ കഴിച്ച് തുടങ്ങാൻ. ശേഷമാണ് സാമ്പാറിന്‍റെ എൻട്രി. രണ്ടാം ഘട്ടം ചോറും സാമ്പാറും കൂട്ടി കഴിക്കണം. തുടർന്ന് അവിയലും എരിശ്ശേരിയും എല്ലാ തോടുകറികളും ചേർത്ത് ഒരു പിടി പിടിക്കണം. അത് കഴിഞ്ഞ് വേണം മൂന്നാം ഘട്ടം ചോറ് കഴിക്കാൻ. അതും പുളിശ്ശേരി കൂട്ടി.

ഇലയിൽ അൽപം ചോറ് നീക്കി വച്ച് പായസത്തിന് ഇടം കൊടുക്കണം. പായസത്തിന് ശേഷം മോര് കൂട്ടി വീണ്ടും ചോറ് കഴിക്കണം. ഏറ്റവുമൊടുവിൽ ഒരു പഴം കൂടി കഴിച്ചാൽ സദ്യ കേമം. ഇനി ഇല മടക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here