യുഡിഎഫില്‍ ഭിന്നത; സിപിഐക്ക് എതിർപ്പില്ല: ഇ.പി.ജയരാജന്‍

0
106

യുഡിഎഫില്‍ ഭിന്നതയെന്ന് ഇ.പി.ജയരാജന്‍. പുറത്താക്കിയ ജോസ് പക്ഷത്തെ പുറത്താക്കുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തുന്നു. ചെന്നിത്തലയ്ക്ക് ആത്മസംതൃപ്തിക്കായി പലതും പറയാം. സിപിഐയ്ക്ക് ഒരു എതിര്‍പ്പുമില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ സി.പി.ഐയുടെ മനസ് യു.ഡി.എഫിനൊപ്പമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ആറ് മാസമായി സര്‍ക്കാരിനെ പി‌ന്തുണച്ച് സിപിഐയുടേതായി ഒരു പ്രസ്താവന പോലുമില്ല. ഘടകകക്ഷി എം.എല്‍.എമാര്‍ സാങ്കേതികമായി മാത്രമേ സര്‍ക്കാരിനെ അനുകൂലിക്കുന്നുള്ളു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ്ജോസ് പക്ഷത്തിന്റ തീരുമാനം അധാര്‍മികമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here