ലക്നൗ: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസം ഓൺലൈനാക്കാനുള്ള യുപി സർക്കാരിന്റെ തീരുമാനം അപ്രായോഗികമാണെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
കംപ്യൂട്ടർ, ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയിൽ ഒന്നില്ലാതെ ഓൺലൈൻ വിദ്യാഭ്യാസം പ്രായോഗികമാകില്ല. സംസ്ഥാനത്തെ 27 ശതമാനം കുട്ടികൾക്ക് മാത്രമേ ലാപ്ടോപ്പോ സ്മാർട്ട്ഫോണോ ഉള്ളതെന്നും പകുതിയിലധികം കുട്ടികൾക്ക് ഇപ്പോഴും വൈദ്യുതിയില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ‘കൂടാതെ വളരെ മന്ദഗതിയിലുള്ള ഇന്റർനെറ്റ് കണക്ഷനാണുള്ളത്. വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളിലും വ്യത്യാസമുണ്ട്. അതിന്റെ ഫലമായി എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം എല്ലാവർക്കും എളുപ്പമല്ല.’ അഖിലേഷ് യാദവ് വ്യക്തമാക്കി.