സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലുണ്ടായ കാട്ടുതീയിൽ ആറു പേർ മരിച്ചു.നാലുലക്ഷം ഹെക്ടർ സ്ഥലവും, ആയിരക്കണക്കിന് വീടുകളും കത്തിനശിച്ചു.
അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളിൽ ഒന്നാണിതെന്നാണ് വിലയിരുത്തൽ. കാലിഫോർണിയയിലേത് വലിയ ദുരന്തമാണെന്ന് പ്രസിഡന്റ് ടോണൾഡ് ട്രംപും വ്യക്തമാക്കി.