വേതന വർധനവിൽ തീരുമാനമായില്ല ; മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ സമരത്തിൽ

0
95

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ സമരത്തിൽ.വേതന വർധനവിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചാണ് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്ന് നഴ്സുമാർ സമരം ചെയ്യാൻ തീരുമാനിച്ചത്.

7 മെഡിക്കൽ കോളേജുകളിൽ കൊവിഡ് ഡ്യൂട്ടിയിലുള്ളവരടക്കം 375 ജൂനിയർ നഴ്സുമാരാണ് സമരം ചെയ്യുന്നത്. 6000 രൂപയിൽ നിന്നും 2016ൽ 13900 രൂപയാക്കിയ സ്റ്റൈപ്പൻഡ് പിന്നീടിതുവരെ പുതുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

അതേസമയം ഇവരുടെ വേതനം പുതുക്കുന്നതിൽ ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും മുൻകൂർ നോട്ടീസ് പോലും നൽകാതെയാണ് സമരമെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. നഴ്സിംഗ് കോഴ്സിലെ ബോണ്ടിന്റെ ഭാഗമായുള്ള നിർബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here