വയറിലെ കൊഴുപ്പ് കുറക്കാൻ ജിമ്മിൽ കിടന്ന് കസറത്ത് വേണ്ട; ഇതാണ് ആ നാല് ഭക്ഷണം, ഏത് കുടവയറും കുറയും

0
4

വയറ് കുറക്കാൻ മണിക്കൂറുകളോളം ജിമ്മിൽ കസറത്ത് ചെയ്യുന്നവരുണ്ടാകും. എന്നാലും പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. അക്കൂട്ടർ ഇനി പ്രോട്ടീൻ ഭക്ഷണങ്ങൾ ധാരാളം കഴിച്ച് നോക്കൂ, ഇത്രയും സിമ്പിളമായി വയറ് കുറക്കാൻ മറ്റൊരു ഓപ്ഷനില്ല. കാരണം ഇവ നമ്മുടെ മസിലിന് ശക്തി പകരുക മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറക്കാനും ഇവ ഉത്തമമാണ്. പ്രത്യേകിച്ച് വയറിലെ കൊഴുപ്പിനെ എരിച്ചുകളയാനുള്ള ശക്തി ഇവയ്ക്കുണ്ട്.

പ്രോട്ടീൻ ധാരാളമായി കഴിക്കുമ്പോൾ കാർബോഹൈഡ്രേറ്റിനേക്കാളും കൊഴുപ്പിനേക്കാളും ഇതിനെ ദഹിപ്പിക്കാനുള്ള ഊർജം ശരീരത്തിന് ആവശ്യമായി വരും. അതായത് പ്രോട്ടീൻ കഴിച്ച് കൊണ്ട് ധാരാളം കലോറി കുറക്കാമെന്ന് സാരം. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്നുകൂടി നോക്കിയാലോ?

മുട്ട : ഉയർന്ന മൂല്യമുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഇവ മസിലുകൾക്ക് ശക്തിപകരാൻ സഹായിക്കും, കൂടുതൽ കലോറി എരിച്ചുകളയാനും. പ്രോട്ടീൻ കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങളെല്ലാം ഇവയിൽ അടങ്ഹിയിട്ടുണ്ട്. മുട്ട അതിരാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് വയറിന് പൂർണത നൽകാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല, മാത്രമല്ല സ്വാഭാവികമായും തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ ഇത് ഏറെ സഹായിക്കും.

ഗ്രീക്ക് യോഗേർട്ട് : തടി കുറക്കാനുള്ള ഡയറ്റിൽ പലരും യോഗേർട്ട് ഉൾപ്പെടുത്താറുണ്ട്. എന്നാൽ സാധാരണ യോഗേർട്ടിനേക്കാളും രണ്ട് മടങ്ങ് പ്രോട്ടീൻ ഗ്രീക്ക് യോഗേർട്ടിൽ അടങ്ങിയിട്ടുണ്ട്. മസിലുകൾക്ക് ശക്തിപകരാനും അതുപോലെ തന്നെ വയറ് നിറയ്ക്കാനും ഇത് ധാരാളം മതി. വയറ് ഏറെ നേരം നിറഞ്ഞ് നിൽക്കുന്നതായി തോന്നും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഗ്രീക്ക് യോഗേർട്ടിന്റെ ഉപയോഗം കുടലിന്റെ ആരോഗ്യത്തേയും പിന്തുണയ്ക്കും. തടി കുറക്കുന്നതോടൊപ്പം തന്നെ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അതിനാൽ വയറ് കുറക്കാനുള്ള യാത്രയിൽ ഗ്രീക്ക് യോഗേർട്ട് തീർച്ചയായും ഉൾപ്പെടുത്താം. ഗ്രീക്ക് യേഗർട്ടിൽ മധുരം കുറവാണ്. അതിനാൽ വയറിൽ കൊഴുപ്പ് അടിയുന്നുവെന്ന പരാതി ഉണ്ടാവില്ല.

സാൽമൺ : നമ്മുടെ നാട്ടിൽ അത്ര പതിവില്ലാത്ത മത്സ്യമാണ് സാൽമൺ. വില അൽപം കൂടുതലാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത മീൻ എന്ന് കൂടി പറയാം. വയറ് കുറക്കാനും ബെസ്റ്റ്, എന്തുകൊണ്ടെന്നല്ലേ? സാൽമണിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മസില് കൂട്ടാനും ശക്തിപ്പെടുത്താനും സഹായിക്കും. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമാണ്. വയറിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പിനെ കുറക്കാൻ സാൽമൺ സഹായിക്കും.

ചിക്കൻ ബ്രെസ്റ്റ് : ചിക്കൻ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ്. എന്നാൽ ചിക്കന്റെ ബ്രെസ്റ്റിലാണ് പ്രോട്ടീൻ കൂടുതലുള്ളത്. ഇവ കൊഴുപ്പും കലോറിയും കുറഞ്ഞ ഭക്ഷണമാണെന്നത് പ്രത്യേകം ഓർക്കണം. അതുകൊണ്ട് തന്നെ വയറ് കുറക്കാൻ ധൈര്യമായി ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here