ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൗമാരക്കാർ; തങ്ങൾ ഗ്യാങ്സ്റ്റർമാരാണെന്ന് വെല്ലുവിളി.

0
52

ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൗമാരക്കാർ. കോച്ചിംഗ് സെൻ്ററിലെ അധ്യാപകൻ്റെ കാലിലാണ് ഇവർ വെടിയുതിർത്തത്. തുടർന്ന് 39 തവണ കൂടി വെടിവെക്കുമെന്ന് ഇവർ വിഡിയോയിൽ ഭീഷണിപ്പെടുത്തി. തങ്ങൾ ഗ്യാങ്സ്റ്റർമാരാണെന്നും ഇവർ വിഡിയോയിലൂടെ വെല്ലുവിളിച്ചു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

യുപിയിലെ മാലുപൂരിലാണ് സംഭവം. കോച്ചിംഗ് സെൻ്ററിലെ സുമിത് സിംഗ് എന്ന അധ്യാപകൻ്റെ കാലിൽ വെടിയുതിർത്ത ഇവർ പിന്നീട് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ‘നിൻ്റെ കാല് ഞങ്ങൾ പിഴുതെടുക്കും. ആകെ 40 തവണ വെടിവെക്കണം. 39 എണ്ണം ബാക്കിയുണ്ട്. ഒരുതവണയേ വെടിവച്ചുള്ളൂ.’- വിഡിയോയിൽ കുട്ടി പറയുന്നു. അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here