പത്തനംതിട്ട:വീണാജോര്‍ജിന്റെ നന്നുവക്കാട്ടെ എം.എല്‍.എ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളും.ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയായിരുന്നു സംഭവം.ഇതിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശവപ്പെട്ടിയുമായും പ്രതിഷേധ മാര്‍ച്ച് നടത്തിയത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി.
കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിലും ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ വിവാദ പ്രസ്താവനയിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം.
കെ.ജി.എം.ഒ.എയും ഐ.എം.എയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് നഗരത്തിലേക്ക് പ്രകടനം നടത്തി. സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം.