തിരുവനന്തപുരം: സ്വർണവിലയുടെ കുതിപ്പിന് ബ്രേക്ക്. ഇന്ന് സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. പവന് 1280 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 84,000 രൂപ ചെലവിടേണ്ടിവരും. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9164 രൂപയും പവന് 73,312 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 6873 രൂപയും പവന് 54,984 രൂപയുമാണ്.