ബിഎസ്എൻഎൽ 5ജി ടെൻഡർ വേണ്ടെന്ന് ടിസിഎസ്.

0
40

ഡൽഹി-എൻസിആറിലെ ബിഎസ്എൻഎല്ലിന്റെ 5ജി ടെൻഡർ ടിസിഎസ് ഒഴിവാക്കി. ഡിസിഎസ്-സിഡിഒടി കൺസോർഷ്യമാണ് ടെൻഡറിൽ നിന്ന് ഒഴിവാകുന്നത്.ബി‌എസ്‌എൻ‌എല്ലിനായി 4 ജി സേവനങ്ങൾ വിന്യസിക്കുന്ന ടി‌സി‌എസും സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സും (സി-ഡി‌ഒ‌ടി) നയിക്കുന്ന കൺസോർഷ്യം 5ജി ടെൻഡറിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.ലേലക്കാരിൽ ഇപ്പോൾ തേജസ് നെറ്റ് വർക്ക്സുമുണ്ട്. ടാറ്റ പിന്തുണ നൽകുന്ന മറ്റൊരു കമ്പനിയാണിത്.

ബി‌എസ്‌എൻ‌എല്ലിന്റെ 5 ജി ടെൻഡറിനായുള്ള പ്രീ-ബിഡ് മീറ്റിംഗിൽ 29 ലധികം കമ്പനികൾ പങ്കെടുത്തെങ്കിലും മൂന്ന് കമ്പനികൾ മാത്രമാണ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് . തേജസ് നെറ്റ്‌വർക്ക്സ്, ലേഖ വയർലെസ്, ഗലോർ നെറ്റ്‌വർക്ക് എന്നിവയാണ് ഈ മൂന്ന് കമ്പനികൾ. തേജസ് നെറ്റ്‌വർക്കുകൾ ഇതിനകം തന്നെ ബി‌എസ്‌എൻ‌എല്ലിന്റെ 4G വിന്യാസത്തിന്റെ ഭാഗമാണ്

2024-ൽ 5G സേവനങ്ങൾക്കായി ബിഎസ്എൻഎൽ ഡൽഹിയിൽ ഒരു പൈലറ്റ് പദ്ധതി നടത്തിയിരുന്നു.ദേശീയ തലസ്ഥാനത്തെ 1,876 സ്ഥലങ്ങളിലാണ് 5ജി പരീക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ലേഖ വയർലെസ്, വിവിഡിഎൻ ടെക്നോളജീസ്, കോറൽ, നിരാൽ നെറ്റ്‌വർക്ക്സ്, ഗാലോർ നെറ്റ്‌വർക്ക്സ്, വൈസിഗ് എന്നീ കമ്പനികൾ 5 ജി സാങ്കേതികവിദ്യയ്ക്കായുള്ള തത്സമയ പരീക്ഷണങ്ങളിൽ പങ്കെടുത്തു.അതേസമയം, കൺസോർഷ്യത്തിന്റെ 4ജി റാൻ വിതരണക്കാരായ തേജസ് നെറ്റ്‌വർക്ക്സ്, ബിഎസ്എൻഎല്ലിന്റെ 5G സാങ്കേതികവിദ്യയുടെ വാണിജ്യ വിന്യാസത്തിനായി ഗലോർ നെറ്റ്‌വർക്ക്, ലേഖ വയർലെസ് എന്നിവ മാത്രമാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.

കൺസോർഷ്യത്തിന്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസാണ് 4ജി സിസ്റ്റം ഇന്റഗ്രേറ്ററായി പ്രവർത്തിക്കുന്നത്. തേജസ് 4ജി, 5ജി നെറ്റ്‌വർക്ക് ഉപകരണങ്ങളും സി-ഡോട്ട് നെറ്റ്‌വർക്ക് കോർ സൊല്യൂഷനുകളും നൽകുന്നു. 2023 ൽ മാതൃ കമ്പനിയായ ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം നേടിയ 19,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് തേജസ് ബിഎസ്എൻഎല്ലിന് 4 ജി ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

അതേസമയം രാജ്യത്തെ 5ജി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനായാൽ നിലവിൽ ടിസിഎസ് നൽകുന്ന 4ജി സേവനങ്ങൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് ടിസിഎസ്
അഡ്വൈസർ എൻജി സുബ്രമണ്യൻ വ്യക്തമാക്കിയിട്ടുണ്ട്. അനുയോജ്യമായ സ്പെക്ട്രം ബാൻഡുകൾക്കായുള്ള ചർച്ചകൾ സംഘടിപ്പിക്കുകയാണെന്നും സുബ്രമണ്യൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here