ടൊറന്റോ: ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതിനു പിന്നാലെ കനേഡിയൻ ധനമന്ത്രി ബിൽ മോർണ്യൂ രാജിവച്ചു. മന്ത്രിപദത്തിൽ നിന്ന് മാത്രമല്ല, ടൊറന്റോയുടെ പ്രതിനിധി എന്ന നിലയിൽ നിന്നും രാജിവെക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ജസ്റ്റിൻ ട്രൂഡോ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി. അതിനിടെയാണ്, മന്ത്രിസഭയുടെ നിലനിൽപ്പിനെ ബാധിക്കാതിരിക്കാനായി ബിൽ മോർണ്യൂ രാജിവച്ചത്.