പി.എസ്.സി വഴിയുള്ള സർക്കാർ ജോലി മാത്രമല്ല, പി.എസ്.സി ബോർഡ് അംഗത്വവും ഇടതുമുന്നണി വിൽപനയ്ക്കു വച്ചിട്ടുണ്ടെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി.തോമസ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തന്റെ പാർട്ടിക്കു കിട്ടിയ സ്ഥാനം പണം വാങ്ങി മറിച്ചുകൊടുക്കാൻ സമ്മർദമുണ്ടായെന്നും പി.സി.തോമസ് വെളിപ്പെടുത്തി. പി.എസ്.സി വഴി നിയമനം വാഗ്ദാനം ചെയ്ത് കേരള കോൺഗ്രസ് സ്കറിയ വിഭാഗം യുവനേതാവ് നടത്തിയ തട്ടിപ്പ് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തൽ.
ഇടത് മുന്നണി അനുവദിച്ച പിഎസ്‌സി മെംബർ സ്ഥാനത്തേക്ക് പാർട്ടി പ്രതിനിധിയെ തീരുമാനിച്ചിരിക്കെയാണ് ആ അപ്രതീക്ഷിത ഓഫർ. മുദ്രപത്രത്തിൽ കരാർ വച്ച് നാലുലക്ഷത്തിന് പിഎസ്‌സി നിയമനം വാഗ്ദാനം ചെയ്‌ത ഇപ്പോഴത്തെ തട്ടിപ്പിനെക്കുറിച്ച് അറിയുന്നതും തുറന്നു പറഞ്ഞു പിസി തോമസ്.