മനില: ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സെൻട്രൽ ഫിലിപ്പീൻസ് നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
സാധാരണ ഏഴിനു മുകളിൽ തീവ്രത ഉള്ള ഭൂചലനങ്ങൾ ഉണ്ടാകുന്പോഴാണ് ഫിലിപ്പീൻസിൽ സുനാമി മുന്നറിയിപ്പ് നൽകുന്നത്.