‘ഞാൻ കൊട്ടാരക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായാൽ വിജയിക്കും, അവിടെ 75 ശതമാനം ഹിന്ദുവോട്ട്’; അഖിൽ മാരാർ

0
29

എമ്പുരാനിലെ രാഷ്ട്രീയത്തെ വിമർശിച്ചതിന്റെ പേരിൽ തന്നെ സംഘിയാക്കാൻ ശ്രമിക്കുന്നുവെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. സവർക്കറെ കുറിച്ച് അഞ്ചോ ആറോ വർഷം മുൻപ് എഴുതിയ പോസ്റ്റ്‌ പൊക്കി കൊണ്ടാണ് ചിലർ വരുന്നത്. ഇന്ദിരാ ഗാന്ധി സ്റ്റാമ്പ് ഇറക്കി ആദരിച്ച സവർക്കറെ തനിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്ന് മാത്രമല്ല ഇന്ത്യയിലെ മികച്ച സ്വാതന്ത്ര്യ സമര പോരാളി എന്ന നിലയിൽ ആദരവും ആണ്. സുഡാപ്പികളെ പേടിച്ച് സവർക്കാരെ തള്ളി പറയുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് ആയിരുന്നില്ല പഴയ കോൺഗ്രസ് നേതാക്കൾക്ക്. അതുകൊണ്ട് സംഘി ആകുന്നെങ്കിൽ സന്തോഷമേ ഉള്ളുവെന്നും കൊട്ടാരക്കരയിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയാൽ താൻ വിജയിച്ച് കയറുമെന്നും അഖിൽ മാരാർ കുറിച്ചു. അഖിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ബിജെപിയിലേക്ക് ആളെ കയറ്റി കൊടുക്കുന്ന പണി ഈ രാജ്യത്തു മനോഹരമായി ചെയ്തു കൊടുക്കുന്നത് സുഡാപ്പികളാണ്. അവരുടെ ഓരോ പ്രവർത്തിയും നിക്പക്ഷമായി ചിന്തിച്ചിരുന്ന ദേശീയ ബോധമുള്ള വിശ്വാസിയായ ഓരോ ഹിന്ദുവിനെയും ബിജെപിയിലേക്ക് പോകാൻ നിർബന്ധിച്ചു… ഈ സുഡാപ്പികൾ ആണ് നല്ലൊരു ശതമാനം മുസ്ലിം സമൂഹത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നതും കോൺഗ്രസ്സിനെ രാജ്യത്തു ഈ വിധമാക്കി നശിപ്പിച്ചതും.. എമ്പുരാൻ ഇറങ്ങിയതിന് ശേഷം ഗുജറാത്ത്‌ കലാപം ചർച്ച ആക്കുന്നത് ബിജെപിക്ക് കേരളത്തിൽ കൂടി അധികാരത്തിൽ എത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കൽ ആണെന്നും ആ വിഷയത്തെ ശ്രദ്ധയോടെ ബുദ്ധിപരമായി കൈകാര്യം ചെയ്യണം എന്നും പറഞ്ഞു ഞാൻ എഴുതിയപ്പോൾ എന്നെ സംഘി ആക്കാനുള്ള നെട്ടോട്ടത്തിൽ ആണ് സുഡാപ്പികൾ.

ആ പോസ്റ്റിൽ ഒരു വരിയിൽ പോലും മുസ്ലിങ്ങൾ തീ വെച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല… കലാപം ഉണ്ടാവാൻ കാരണം ട്രെയിനിൽ ഉണ്ടായ തീ പിടുത്തം അത് കത്തിച്ചതായാലും കത്തിയതായാലും അതിന്റെ ഗുണം നാളിത് വരെ കിട്ടിയത് ബിജെപിക്കായത് കൊണ്ട് അത് ആവർത്തിച്ചു ഇനിയും പാടുന്നത് ബിജെപിക്ക് ക്ഷീണമല്ല മറിച്ചു നേട്ടമാണ് എന്ന് തിരിച്ചറിയുക.. സവർക്കറെ കുറിച്ച് അഞ്ചോ ആറോ വർഷം മുൻപ് ഞാൻ എഴുതിയ പോസ്റ്റ്‌ പൊക്കി കൊണ്ടാണ് പുതിയ വരവ്. എന്നാ നീയൊക്കെ കേട്ടോ ഇന്ദിരാ ഗാന്ധി സ്റ്റാമ്പ് ഇറക്കി ആദരിച്ച സവർക്കറെ എനിക്ക് യാതൊരു ബഹുമാനകുറവും ഇല്ലെന്ന് മാത്രമല്ല ഇന്ത്യയിലെ മികച്ച സ്വാതന്ത്ര്യ സമര പോരാളി എന്ന നിലയിൽ ആദരവും ആണ്.. നിലവിൽ സുഡാപ്പികളെ പേടിച്ചു സവർക്കാരെ തള്ളി പറയുന്ന കോണ്ഗ്രെസ്സ് നേതാക്കളുടെ നിലപാട് ആയിരുന്നില്ല പഴയ കോൺഗ്രസ്സ് നേതാക്കളുടെ അത് കൊണ്ട് ഞാൻ അങ്ങ് സംഘി ആകുന്നെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു.

മമ്മൂക്കയ്ക്ക് പദ്മ ഭൂഷണ് കൊടുക്കാത്തപ്പോൾ അംഗീകാരത്തിനു മതം നോക്കുന്ന ബിജെപിയുടെ വർഗീയ നിലപാടിനെ തുറന്ന് കാട്ടി ഞാൻ എഴുതിയപ്പോൾ സംഘികൾക്ക് ഞാൻ സുടാപ്പി ആയി. തീവ്രവാദികൾക്ക് കുട പിടിച്ചു കൊടുത്തില്ലെങ്കിൽ കൊടുക്കാത്തവരെ സംഘി ആക്കിയ കൂട്ടത്തിൽ കമ്മ്യൂണിസ്റ് നേതാക്കൾ എന്നോ കോൺഗ്രസ്സ് നേതാക്കൾ എന്നോ സുഡാപ്പികൾക്കില്ല. സുഡാപ്പികളുടെ ഈ വിളി കേട്ട് ഭൂരിഭാഗം കോൺഗ്രസ്സ് നേതാക്കളും ചിന്തിക്കും അയ്യോ മുസ്ലിങ്ങൾ ഞങ്ങളിൽ നിന്ന് അകന്ന് പോകും.. അത് കൊണ്ട് ഇവരിൽ പലരും ഈ തീവ്രവാദികൾക്ക് കുട പിടിച്ചു കൊടുക്കും.. ഫലമോ ബാക്കിയുള്ളവർ ഇവരിൽ നിന്നും അകന്ന് പോകും. പാകിസ്ഥാനിൽ നിന്നുള്ള 15000കോടിയുടെ മയക്കു മരുന്ന് കേരളത്തിന്റെ തീരത്തു നിന്ന് പിടി കൂടി നമ്മുടെ കേരളത്തെ ഒരു തീവ്രവാദ ഹബ് ആക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ മുതൽ കേരള തീവ്രവാദികൾക്ക് കുരു പൊട്ടി നടക്കുകയാണ്… കമ്മ്യൂണിസ്റ് പാർട്ടിയേ ഞാൻ എതിർക്കുന്നത് കൊണ്ട് ഈ തീവ്രവാദികൾക്ക് പരോക്ഷമായി അവരുടെ പിന്തുണ എനിക്കെതിരെ തിരിയാൻ കിട്ടും.

ഇനി ഞാൻ ബിജെപിയിൽ പോകുന്നതാണ് സുഡാപ്പിക്കും സുഡാപ്പികളുടെ ആസനം നക്കി ജീവിക്കുന്ന കോൺഗ്രസുകാർക്കും ഇഷ്ട്ടം എങ്കിൽ എനിക്ക് യാതൊരു തടസ്സവും ഇല്ലെന്ന് മാത്രമല്ല 40000വോട്ടുകൾ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ച ഏതാണ്ട് 75%ത്തിലധികം ഹിന്ദുക്കൾ ഉള്ള കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ ഞാൻ ബിജെപിയുടെ സ്ഥാനാർഥി ആയാൽ ബിജെപിക്ക് നിയമസഭയിൽ എന്റെ പേരിൽ ഒരു സീറ്റ് കിടക്കും. അതാണ് സുഡാപ്പികൾ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഇന്ന് തന്നെ രാജീവ്‌ ചന്ദ്ര ശേഖറിനെ കാണാം. അതല്ല മതേതര ബോധ്യത്തോടെ എന്റെ ശെരികളിൽ ഉറച്ചു നിന്ന് പ്രതിപക്ഷ നിരയ്ക്ക് കരുത്തു പകർന്നു രാഷ്ട്രീയമായി ബിജെപിയേ എതിർത്തു ദേശീയ ബോധത്തോടെ ഭാരത സംസ്കാരത്തെ ഹൃദയത്തോട് ചേർത്ത് രാജ്യ വിരുദ്ധരെ എതിർത്തു ഞാൻ ഞാനായി മുന്നോട്ട് പോകുന്നതാണ് നിങ്ങൾക്ക് താല്പര്യം എങ്കിൽ അതും പറയാം. ദാരിദ്ര്യവും ജാതീയ വിവേചനവും സമൂഹത്തിൽ ഇല്ലെങ്കിൽ കമ്മ്യൂണിസ്റ് പാർട്ടിക്ക് എന്താണ് പ്രസക്തി.. അപ്പോൾ നിലനിൽപ്പിനു വേണ്ടി ദാരിദ്രവും ജാതീയ വിവേചനവും അവർ സൃഷ്ടിക്കും. രാജ്യ വിരുദ്ധർ ഇല്ലെങ്കിൽ രാജ്യ സ്നേഹികൾക്ക് എന്താണ് പ്രസക്തി അത് കൊണ്ട് രാജ്യ വിരുദ്ധരെ ബിജെപി സൃഷ്ടിക്കും.. അവർക്ക് വേണ്ട ഫണ്ടും നൽകും. ലോക രാജ്യങ്ങൾ തമ്മിൽ സമധാനമായി കഴിഞ്ഞാൽ ആയുധ കച്ചവടക്കാർ എന്ത് ചെയ്യും.. അത് കൊണ്ട് രാജ്യങ്ങളെ തമ്മിലടിപ്പിക്കുന്നത് അവരുടെ ആവശ്യമാണ്. You May Also Like

എന്നെ പോലെ ചിന്തിക്കുന്നവരെ ഇല്ലാതാകുന്നത് തീവ്രവാദികളുടെ ആവശ്യമാണ്..ബിഗ് ബോസ്സ് ജയിച്ചു ഇറങ്ങിയ ആദ്യ മാസത്തിനുള്ളിൽ എന്നെ കുറിച്ച് മീഡിയ മുക്കാലൻ ചെയ്ത അടുപ്പ് കൂട്ടി ചർച്ച ഇതിന് ആദ്യ തെളിവാണ്.. എന്നെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം മുസ്ലിം സമൂഹം ഞാൻ പറയുന്നത് വിശ്വസിക്കരുത് വിശ്വസിച്ചാൽ തിവ്രവാദികളുടെ പ്ലാൻ പൊളിയും .. സമൂഹത്തെ തകർക്കുക രാജ്യത്തെ തകർക്കുക അതിന് തടസം നിൽക്കുന്നവരെ ഇല്ലാതാക്കുക

. NB :ഇത് പോലെ എത്രയോ തവണ ബിജെപി യുടെ നിലപാടുകളെ ഞാൻ എതിർത്തിട്ടുണ്ട്… അതൊന്നും നീയൊന്നും കാണില്ല.. ഇതും നിന്നെയൊന്നും കാണിക്കാൻ അല്ല നിന്നെ പോലെയുള്ള തീവ്രവാദകൾ കാരണം സംശയിക്കപ്പെട്ടു ജീവിക്കേണ്ടി വരുന്ന വലിയൊരു മത വിഭാഗത്തിന് വരുന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ മാത്രം’, അഖിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here