പ്രത്യേകം ഓർക്കുക ഇന്ന് വെെകിട്ട് 7 മണി മുതൽ അടുത്ത രണ്ട് ദിവസത്തേക്ക് കേരളത്തിൽ സമ്പൂർണ ഡ്രൈഡേ. ബാറുകളടക്കം തുറക്കില്ല. സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബിവറേജസ് കോർപ്പറേഷൻ്റെ ഔട്ട്ലെറ്റുകൾ അടയ്ക്കും. പിന്നീടുള്ള 2 ദിവസങ്ങളും സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും.
സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ നേരത്തെ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലും ഡ്രൈ ഡേ ആണ്.
ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകൾക്കും തുറക്കുന്നതല്ല.
ഈ ഓണത്തിന് കേരളത്തിലെ മദ്യ വിൽപ്പന വർദ്ധിച്ചു. ബീവറേജസ് കോർപ്പറേഷൻ വഴിയുള്ള വിൽപ്പനയുടെ കണക്ക് പ്രകാരം സെപ്റ്റംബർ ആറു മുതൽ 17 വരെ 818.21 കോടിയുടെ മദ്യമാണ് വിറ്റത്.
ഉത്സവ സീസണുകളിൽ സ്ഥിരമായി മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന തിരുവനന്തപുരം നഗരത്തിലെ പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്, കൊല്ലം ആശ്രാമം ഔട്ട് ലെറ്റ്, ചാലക്കുടി ഔട്ട് ലെറ്റ് എന്നിവയെ പിന്തളളി ഇത്തവണ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് തിരൂരിലെ ഔട്ട് ലെറ്റിലാണ്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്.
രണ്ടാം സ്ഥാനത്തുള്ള കരുനാഗപ്പള്ളി ഔട്ട് ലെറ്റിൽ 5.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്
മൂന്നാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്ൽ 5.01 കോടിയുടെ മദ്യവും വിറ്റു.
കഴിഞ്ഞ വർഷം ഈ കാലയളവിൽ 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്.
ഈ വർഷം ഉത്രാടം വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മദ്യ വിൽപ്പന കുറവായിരുന്നു.
ഈ വർഷം ചതയം ഡ്രൈഡേ അല്ലാതിരുന്നതും മദ്യ വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ ബെവ്കോയെ സഹായിച്ചു.