മാധ്യമപ്രവര്‍ത്തകന്‍ എന്‍. ജെ നായര്‍ നിര്യാതനായി. 58 വയസ്സായിരുന്നു. ഹിന്ദു പത്രത്തിന്‍റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എന്‍. ജ്യോതിഷ് നായര്‍ എന്നാണ് എന്‍. ജെ നായരുടെ മുഴുവന്‍ പേര്.
എൻ ജെയുടെ ഭൗതിക ശരീരം 10.30 ന് കവാടിയാറിലെ വീട്ടിൽ കൊണ്ടു വരും. 1.30 ന് പ്രസ് ക്ലബ്ബിൽ എത്തിക്കും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടത്തിൽ നടക്കും.