മൊഗാദിഷു: സോമാലിയൻ തലസ്ഥാനത്തെ ബീച്ച് ഫ്രണ്ട് ഹോട്ടലിൽ അൽഷബാബ് സായുധ സംഘം നടത്തിയ വെടിവയ്പിലും ബോംബ് ആക്രമണത്തിലും ഒൻപത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
രണ്ട് സർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഹോട്ടൽ സുരക്ഷ ജീവനക്കാരും നാല് സിവിലിയന്മാരുമാണ് ആക്രമണത്തിൽ മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.