കനത്ത വെയിലിലും തണുപ്പും കുളിരും ആസ്വദിക്കാം; പോകാം,പാക്കേജുമായി കെഎസ്ആർടിസി

0
43

ചൂട് കനക്കുകയാണ്. ഇനി മെയ് മാസം അവസാനം വരെ ഇതേ കാലവസ്ഥയായിരിക്കും. ചൂടിൽ മനസിനും ശരീരത്തിനും അൽപം കുളിര് നൽകുന്ന സ്ഥലങ്ങളായിരിക്കും ഈ സമയത്ത് പ്രധാനമായും വിനോദസഞ്ചാരികൾ തേടുക.അത്തരത്തിൽ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് കോഴിക്കോട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ മാർച്ച മാസത്തിലെ യാത്ര പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. മാർച്ച് 1 മുതൽ 30 വരെ വ്യത്യസ്തമാർന്ന പാക്കേജുകൾ ഉണ്ട്

നെല്ലിയാമ്പതിയിലേക്ക് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. എന്നാൽ പൊതുവെ ഈ ചൂട് അുഭവപ്പെടാത്ത സ്ഥലമാണ് നെല്ലിയാമ്പതി.സമുദ്രനിരപ്പിൽ നിന്നും 1572 മീറ്റർ ഉയരത്തിലാണ് നെല്ലിയാമ്പതി മലിരകൾ സ്ഥിതി ചെയ്യുന്നത്. നെൻമാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയാണ് നെല്ലിയാമ്പതിയിലേക്ക് പോകേണ്ടത്. ഏകദേശം 10 ഓളം ഹെയർ പിൻ വളവുകൾ പിന്നീട്ട് വേണം ഇവിടെ എത്താൻ. പാലക്കാടിന്റെ അതിമനോഹരമായ സമതല കാഴ്ചകളും സഞ്ചാരികൾക്ക് ഇവിടെ കാണാം. Also Read

കോഴിക്കോട് നിന്നും മാർച്ചിൽ ഏറ്റവും കൂടുതൽ യാത്ര പോകുന്ന സ്ഥലവും നെല്ലിയാമ്പതിയാണ്. ഏകദിന പാക്കേജ് ആണിത്. മാർച്ച് 9, 23, 16, 30 തീയതികളിലാണ് ഇവിടേക്കുള്ള യാത്ര. ഒരാൾക്ക് യാത്രക്ക് വരുന്ന ചെലവ് 1000 രൂപയാണ്.

ഏത് ചൂടിലും തണുപ്പുള്ള മൂന്നാർ
കേരളത്തിന്റെ കാശ്മീർ , അതാണ് മൂന്നാർ. ഇത്തവണ തണുപ്പ് കാലത്ത് മൂന്നാറിൽ പല ഇടങ്ങളിലും താപനില പൂജ്യത്തിൽ താഴെ എത്തിയിരുന്നു. ചൂട് ഉയരുന്നുണ്ടെങ്കിലും ഇപ്പോഴും മൂന്നാറിൽ അത്ര കനത്ത ചൂടില്ല. മൂന്നാർ മാത്രമല്ല ഈ പാക്കേജിൽ ഉള്ളത്. അതിരപ്പിള്ളിയും ചേർത്താണ് പാക്കേജ്. രണ്ട് ദിവസത്തേക്കാണ് യാത്ര. രാവിലെ ഏഴ് മണിയോടെയാണ് യാത്ര തിരിക്കുക. മാർച്ച് 8 നും 22 നും ഇവിടേക്ക് പാക്കേജ് ഉണ്ട്. അതിരപ്പിള്ളിക്ക് പകരം മാമലക്കണ്ടം ചേർത്തും മൂന്നാറിലേക്ക് പാക്കേജ് ഉണ്ട്. മാർച്ച് 1 നും 15 നുമാണ് ഈ പാക്കേജ് ഉള്ളത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യാത്രക്ക് 1460 രൂപയാണ് ഒരാൾക്ക് നൽകേണ്ടത്

ഗവിയും കണ്ട് മടങ്ങാം

ഓഡിനറി എന്ന ഒറ്റ സിനിമ കൊണ്ട് ഹിറ്റായ സ്ഥലമാണ് ഗവി. കേരളത്തിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവി പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പിൽ നിന്നും 3,400 അടി ഉയരത്തിലാണ് ഇവിടെ എത്ര കനത്ത വെയിലിലും തണുപ്പും കുളിരും നിറഞ്ഞ കാലാവസ്ഥയാണുള്ളത്. മാർച്ച് 10 നും 26 നുമാണ് ഗവിയിലേക്ക് പാക്കേജ് ഉള്ളത്. രണ്ട് ദിവസത്തെ പാക്കേജിന് ഒരാൾക്ക് 3100 രൂപയാണ് ചെലവ് വരുന്നത്. യാത്രകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും- 7907627645, 9544477954

LEAVE A REPLY

Please enter your comment!
Please enter your name here