സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളില്‍ ഒന്നാം വര്‍ഷ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കാനുള്ള തീയതി നീട്ടി. 2024 ഒക്ടോബര്‍ 23 വരെ നീട്ടാന്‍ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശം നല്‍കി.ഒന്നാംവര്‍ഷ ബിടെക്, ബിആര്‍ക് ഉള്‍പ്പെടെയുള്ള സാങ്കേതിക കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയതി ദീര്‍ഘിപ്പിക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
എഐസിടിഇയുടെ പുതിയ സര്‍ക്കുലര്‍ പ്രകാരം തീയതി ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം.പ്രവേശനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.