ശ്രീകുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം ഒടിയന്റെ ഹിന്ദി പതിപ്പ് ഇക്കഴിഞ്ഞ 23 ന് പുറത്തിറക്കിയിരുന്നു. ആര്‍ആര്‍ആര്‍’ സിനിമയുടെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്തിരുന്ന പെന്‍ മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്.
ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 9 ദിവസം പിന്നിടുമ്പോൾ 64 ലക്ഷം കാഴച്ചക്കാരെ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ഹിന്ദി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
റിലീസ് ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമാണ് ഒടിയൻ. കേരളത്തിലെ ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് ഒടിയന്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഹര്‍ത്താല്‍ ദിവസമായിരുന്നിട്ടും ഒടിയന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.
അതുവരെ ആരാധകര്‍ കണ്ടുവന്നിരുന്ന മോഹന്‍ലാലിനെ ആയിരുന്നില്ല സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയനിലൂടെ ആരാധകര്‍ക്ക് നല്‍കിയത്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമായിരുന്നു ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ് രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിച്ചു.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണനാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.