സംസ്ഥാനത്ത് അടുത്ത 4 ദിവസങ്ങളിൽ ചൂട് കടുക്കും

0
49

സംസ്ഥാനത്ത് പകൽ താപനില ഇനിയുള്ള 3 – 4 ദിവസങ്ങളിൽ ഉയരാൻ സാധ്യത. നിലവിൽ പാലക്കാട്‌, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇന്നലെ പാലക്കാട്‌ മുണ്ടൂരിൽ 39.2°c ചൂട് രേഖപ്പെടുത്തി.അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യുവി ഇൻഡക്സിലും വർദ്ധനവ് ഉണ്ട്അതേസമയം, ചൂടിന് ആശ്വാസമായി തെക്കൻ ബംഗാൾ ഉൽക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ മാസം അവസാനം മാർച്ച്‌ ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യത.മധ്യ തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാനുള്ള കൂടുതൽ സാധ്യത.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ

പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here