സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങുന്നു.

0
61

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റേതാണ് തീരുമാനം. പാർക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിർദേശം നൽകി. സ്പോൺസർഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാൻ അനുമതി. ജനങ്ങൾക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു പാർക്ക് എന്നതാണ് സര്ക്കാർ ലക്‌ഷ്യം.

മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണം എന്നും സർക്കാർ നിർദേശം. കലാപരിപാടികളും ഫുഡ് ഫെസ്റ്റും ഉണ്ടാകും. ഹാപ്പിനസ് പാർക്കിനായുള്ള സ്ഥലം തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തണം എന്നാണ് സർക്കാർ നിർദേശം.

വികസന ഫണ്ട് ഉപഗോഗിച്ചോ തനത് ഫണ്ട് ഉപയോഗിച്ചോ സ്ഥലം വാങ്ങാം. സ്പോൺസർഷിപ്പിലൂടെയും ഫണ്ട്  ശേഖരിക്കാൻ അനുമതി നൽകി. പാർക്കിൽ ഇരിപ്പിടവും വിനോദ ഉപാധികളും ഉണ്ടാകണം. ഡാൻസിങ്,സിംഗിംഗ് യോഗ തുടങ്ങിയവയ്ക്ക് ഫ്ലോർ ഉണ്ടാകണം.

മൊബൈൽ ചാർജ് സൗജന്യ വൈഫൈ. ഭംഗിയുള്ള ലൈറ്റുകൾ ഉണ്ടാകണം. സേവ് ദി ഡേറ്റിനും ബർത്ഡേ പാർട്ടിക്കും വിനിയോഗിക്കാനുള്ള ഭംഗിയും ഈ പാർക്കുകൾക്ക് ഉണ്ടാകണം എന്നാണ് സർക്കാർ നിർദേശം.

 

LEAVE A REPLY

Please enter your comment!
Please enter your name here