രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 65,002 കോ​വി​ഡ് രോ​ഗി​ക​ൾ

0
268

ന്യൂഡൽഹി: ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 65,002 കോ​വി​ഡ് രോഗികൾ. ഇ​തോ​ടെ രാജ്യത്ത് ആകെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 25,26,193 ആ​യി. വെ​ള്ളി​യാ​ഴ്ച മാ​ത്രം 996 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 49,036 ആ​യി ഉ​യ​ര്‍​ന്നു.

6,68,220 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 18,08,937 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. വെ​ള്ളി​യാ​ഴ്ച മാ​ത്രം 8,68,679 സാമ്പിളുകൾ പരി​ശോ​ധി​ച്ചു.

രാജ്യത്ത് മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here