ഡൽഹി: കോവിഡിനെതിരായ മൂന്ന് വാക്സിനുകള്‍ വിവിധ പരീക്ഷണഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞരുടെ അന്തിമ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ രാജ്യം വാക്സിനുകളുടെ വ്യാവസായിക ഉത്പാദനം ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
വാക്സിന്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രൂപരേഖ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി ആദരവും അറിയിച്ചു.