ഹണിറോസ് കേസിൽ ശരവേഗത്തിൽ നടപടി,കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്’; നിയമസഭയില്‍ അനൂപ് ജേക്കബ്

0
13

കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ കേസ് സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. അനൂപ് ജേക്കബ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസം​ഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു. ഹണി റോസ് കേസിലെ സർക്കാർ നിലപാടു പരാമർശിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങൾ മുന്നോട്ടുവന്നത്.

​ന​ഗരമധ്യത്ത് സിപിഎമ്മിൻ്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത് മർദിച്ച് ഒരു വാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്നത് എന്ത് സ്ത്രീ സുരക്ഷയാണ്. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു.

അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ്  കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്. ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ്  ഈ കേസിൽ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിനു അവകാശം ഉണ്ട്. കല രാജുവിനെ മാറ്റി എടുക്കാൻ നീക്കം നടത്തി. സ്വാധീനിക്കാൻ ശ്രമം ഉണ്ടായി. സ്വാധീനത്തിനു വഴങ്ങി എങ്കിൽ സ്ഥാനം ഒഴിയണം. കാലുമാറ്റത്തെ അതേ രീതിയിൽ അംഗീകരിക്കാമോയെന്നും അദ്ദേഹം ചോദിച്ചു.

കൂറുമാറിയെങ്കിൽ അംഗത്വം രാജി വെയ്ക്കണം. കല രാജുവിന് പരാതിയുണ്ട്. പരാതിയിൽ ശക്തമായ നടപടി ഉണ്ടാകും. സ്ത്രീകൾക്ക് എതിരായ ആക്രമണം ഗൗരവമായി കാണും. പോലീസ് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ ശക്തമായ എതിർപ്പും പ്രതിപക്ഷം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here