തിങ്കളാഴ്ച്ച നടന്ന ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷമായിരുന്നു. 2022 കോമൺവെൽത്ത് ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിന് തോൽപ്പിച്ച് പിവി സിന്ധു ഒരു മൾട്ടി സ്‌പോർട്‌സ് ഇവന്റിലെ സിംഗിൾസിൽ തന്റെ ആദ്യ സ്വർണം നേടി. മുൻ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമായ സിന്ധു കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ സിംഗിൾസിൽ വെള്ളി മെഡൽ നേടിയിരുന്നു കൂടാതെ 2018 ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലും നേടിയിരുന്നു.