ബെംഗളൂരു: ബെംഗളൂരുവിലെ പ്രൈമറി സ്കൂൾ കാലത്തെ ഓർമകൾ പങ്കുവെച്ച് നടൻ രജനീകാന്ത്. അന്ന് താൻ ക്ലാസിൽ മുൻപന്തിയിൽ ആയിരുന്നുവെന്നും 98 ശതമാനം മാർക്ക് നേടിയാണ് മിഡിൽ സ്കൂൾ പാസായതെന്നും താൻ ക്ലാസ് ലീഡറായിരുന്നുവെന്നും താരം പറഞ്ഞു.
രജനീകാന്ത് പഠിച്ച ബെംഗളൂരുവിലെ ബസനഗുഡി ആചാര്യ പാഠശാല സ്കൂളിന്റെ 90ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്, വിദേശത്തായതിനാൽ അദ്ദേഹത്തിന് വാർഷികത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.
എല്ലാവരുമൊത്ത് ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതൊരു അവിസ്മരണീയമാ അനുഭവമാവുമായിരുന്നു,” കന്നഡ ഭാഷയിൽ സംസാരിച്ച അഞ്ച് മിനിറ്റ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞുയ പ്രസിദ്ധമായ ഗവി ഗംഗാധരേശ്വര ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നഗവിപുരത്തെ സർക്കാർ പ്രൈമറി ആന്റ് മിഡിൽ സ്കൂളിലെ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച് രജനീകാന്ച് പറഞ്ഞു. അവിടെ അദ്ദേഹം കന്നഡ മീഡിയത്തിലാണ് പഠിച്ചത്. ” ഞാൻ മിടുക്കുള്ള ഒരു വിദ്യാർത്ഥിയായിരുന്നു. ടോപ്പറായിരുന്നു. കൂടാതെ ക്ലാസ് ലീഡർ പോലും ആയിരുന്നു. ” അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. മിഡിൽ സ്കൂളിൽ അദ്ദേഹത്തിന് 89 ശതമാനം മാർക്ക് ലഭിച്ചിരുന്നു. സെക്കൻററി വിദ്യാഭ്യാസത്തിന് എ പി എസ് ഹൈസ്കൂൾ ആണ് തിരഞ്ഞെടുത്തത്. പ്രൈമറി മിഡിൽ സ്കൂൾ വിദ്യാഭ്യാസം കന്നഡ മീഡിയത്തിലായിരുന്നതിനാൽ അദ്ദേഹത്തിന് ഇംഗ്ലീഷ് മീഡിയത്തിലെ പഠനം വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. ഫിസിക്സ്, കെമിസ്ട്രി, കണക്ക് തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്നതായി അദ്ദേഹം പറഞ്ഞു. മുൻബെഞ്ചിൽ ടോപ്പറായിരുന്ന താൻ പിൻബെഞ്ചിലായെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിലെ പാഠങ്ങൾ പിന്തുടരാൻ ബുദ്ധിമുട്ടായതിനാൽ ഞാൻ വിഷാദത്തിലേക്ക് പോയി” അദ്ദേഹം പറഞ്ഞു.
എട്ടും ഒൻപതും ക്ലാസുകൾ വിജയിച്ചു, പക്ഷേ ഫിസിക്സും കെമിസ്ട്രിയും കണക്കും മോശമായതിനാൽ പത്താം ക്ലാസ് വിജയിക്കാനായില്ല. പിന്നീട് കെമിസ്ട്രി അധ്യാപകൻ സൗജ്യനമായി ക്ലാസെടുത്ത് തന്നു. അങ്ങനെയാണ് പത്താം ക്ലാസ് വിജയിച്ചതെന്ന് രജനീകാന്ത് പറയുന്നു. ആചാര്യ പാഠശാലയ കോളേജിൽ പഠിക്കുമ്പോൾ ആദിശങ്കരന്റെയും ചണ്ഡാളന്റെയും കഥ പറയുന്ന നാടകത്തിൽ അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ചാണ്ഡാളനായിട്ടാണ് താൻ അഭിനയിച്ചതെന്നും താരം പറഞ്ഞു. നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ചാണ്ഡാളനെ അവതരിപ്പിച്ച താൻ മികച്ച നടനായെന്നും അദ്ദേഹം പറഞ്ഞു.